ഐപിഒക്ക് ശേഷം ഒല ഇലക്ട്രിക് മൊബിലിറ്റി ഓഹരികളുടെ മൂല്യം വളരെ ഉയർന്നു. 137.51 രൂപയാണ് ഇന്ന് ഓഹരി വില. ഇന്ത്യയിലെ വലിയ ഇലക്ട്രിക് വാഹന കമ്പനിയായ ഒലയുടെ ഓഹരി വിലയിൽ രണ്ടാഴ്ചക്കുള്ളിൽ 90 ശതമാനം വർധന.
ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഓഹരികളിൽ ഐപിഒക്ക് ശേഷം 90 ശതമാനത്തിലേറെ വർധന. തുടർച്ചയായ എട്ടാം സെഷനിലും ഓഹരി വിലയിൽ മുന്നേറ്റം. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 700 കോടി ഡോളർ കടന്നു. ഒല ഓഹരികളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ആണ് ഏകദേശം 90 ശതമാനം വർധന.
കഴിഞ്ഞ ദിവസങ്ങളിൽ ഐപിഒ വിലയേക്കാൾ 106 ശതമാനം വരെ നേട്ടം ഉണ്ടാക്കാൻ ആയി. കമ്പനി പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ രണ്ടാമത്തെ വലിയ നിക്ഷേപമാണ് നേടിയത്. ഇന്ത്യയുടെ ഐപിഒ വിപണിയിലെ ശക്തമായ ഡിമാൻഡും ഓഹരി വിലയിലെ കുതിച്ചുചാട്ടത്തിന് കാരണം ആയി.
പ്രതീക്ഷിച്ചതിലും നേരത്തെ ലക്ഷ്യമിട്ട മൂല്യം നേടാൻ ആയി. അതേസമയം ഇന്ത്യയിലെ വലിയ ഇ-സ്കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്കിൻ്റെ ലാഭക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങൾ നിക്ഷേപകരിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി മുന്നേറും എന്നതിനാൽ ഓഹരി വിലയിലെ മുന്നേറ്റത്തിനുള്ള സാധ്യത കണ്ടും നിക്ഷേപകർ പണം മുടക്കിയിട്ടുണ്ട്. ഇൻഷുറൻസ് മാർക്കറ്റ് പ്ലേസ് കമ്പനിയായ പിബി ഫിൻടെക്, ഇന്ത്യയിലെ ആദ്യ യൂണികോൺ ആയ സൊമാറ്റോ എന്നിവയും സമാനമായ രീതിയിൽ ഐപിഒ നടത്തിയ കമ്പനികളാണ്. ഒലയുടെ ലാഭക്ഷമതയും ഓഹരികളിലെ തുടർന്നുള്ള മുന്നേറ്റത്തിൽ പ്രധാനമാകും.