മയോസൈറ്റിസ് എന്ന അപൂര്‍വ്വ രോഗത്തെ നേരിട്ടുകൊണ്ടിരിയ്ക്കുകയാണ് സമാന്ത റുത്ത് പ്രഭു എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രതിരോധ ശേഷി കുറയുന്ന ഈ രോഗാവസ്ഥയെ താന്‍ അതിജീവിച്ചു വരുന്നതിനെ കുറിച്ച് പല വേദികളിലും സോഷ്യല്‍ മീഡിയയിലും സമാന്ത റുത്ത് പ്രഭുവും സംസാരിച്ചിട്ടുണ്ട്. മരുന്നുകളും ആശുപത്രി വാസവുമൊക്കെയാണെങ്കിലും മുഖത്തെ ചിരിയും എനര്‍ജിയും മാറാതെ എല്ലായിടത്തും ആക്ടീവായി എത്തുന്ന സമാന്ത പലപ്പോഴും ആരാധകര്‍ക്ക് പ്രചോദനമാണ്.
സിറ്റാഡില്‍; ഹണി ബണ്ണി എന്ന വെബ് സീരീസിന്റെ ഷൂട്ടിങ് സമയത്ത് സമാന്ത അനുഭവിച്ചിരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടതിനെ കുറിച്ച് സംവിധായകരില്‍ ഒരാളായ രാജ് പറഞ്ഞതാണ് ഇപ്പോള്‍ വൈറലാവുന്നത്.
സമാന്ത ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നതും കഷ്ടപ്പെടുന്നതും കണ്ടു നില്‍ക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ട് ആയിരുന്നുവെങ്കിലും അവര്‍ വളരെ ധൈര്യശാലിയും, എനര്‍ജറ്റിക്കും ആയിരുന്നു എന്നാണ് രാജ് പറയുന്നത്. സമാന്ത തന്റെ പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്റ്‌സിനോട് കാണിക്കുന്ന ആത്മാര്‍ത്ഥതയെ കുറിച്ച് നായകന്‍ വരുണ്‍ ധവാനും വാചാലനായിരുന്നു.
പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡെനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ അമേരിക്കന്‍ ടിവി സീരീസ് ആയ സിറ്റാഡലിന്റെ ഹിന്ദി വേര്‍ഷന്‍ ആണ് സമാന്തയും വരുണ്‍ ധവാനും ഒന്നിച്ചഭിനയിച്ച സിറ്റാഡല്‍ ഹണി ബണ്ണി.