മുട്ട എപ്പോള്‍ എങ്ങനെ കഴിച്ചാലാണ് പൂര്‍ണഗുണം?

Date:

മുട്ട ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് നോണ്‍വെജിറ്റേറിയന്‍കാര്‍ മാത്രമല്ല, വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരും ഉപയോഗിയ്ക്കുന്ന ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. മുട്ടയില്‍ അടങ്ങിയിരിയ്ക്കുന്ന പോഷകങ്ങള്‍ പലതാണ്. ഇത് പ്രോട്ടീനുകളുടെ പ്രധാനപ്പെട്ട ഒരു ഉറവിടമാണ്. ഇതിന് പുറമേ വൈറ്റമിന്‍ ഡി, കാ്ല്‍സ്യം തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിരിയ്ക്കുന്നു. മുട്ടയുടെ ആരോഗ്യ ഗുണം പൂര്‍ണമായി ലഭിയ്ക്കാന്‍ ഇത് കഴിയ്ക്കുന്ന സമയവും രീതിയുമെല്ലാം തന്നെ പ്രധാനമാണ്. എങ്ങിനെ ഏത് സമയത്താണ് മുട്ട കഴിയ്ക്കുന്നത് കൂടുതല്‍ ആരോഗ്യകരമാണെന്ന് അറിയൂ.

പ്രാതല്‍

നമ്മുടെ ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഏറ്റവും പ്രധാനം രാവിലെയുള്ള ഭക്ഷണം, അതായത് പ്രാതല്‍ എന്നു പറയാം. പ്രാതല്‍ ദിവസം മുഴുവന്‍ എനര്‍ജി നല്‍കുന്ന ഭക്ഷണമാണ്. ഇത് ഒഴിവാക്കിയാല്‍ പ്രമേഹം, അമിതവണ്ണം ഉള്‍പ്പെടെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യതയേറെയാണ്. ഇതിനാല്‍ പ്രാതല്‍ ഏത് ഭക്ഷണം ഒഴിവാക്കിയാലും ഒഴിവാക്കരുതാത്ത ഒന്നാണ്. അതും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ പ്രാതലില്‍ ഉള്‍പ്പെടുത്തുകയും വേണം.

പ്രോട്ടീന്‍

മുട്ട പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇതിലൂടെ ലഭിയ്ക്കുന്നു. എനര്‍ജിയടക്കം. അതേ സമയം പെട്ടെന്ന് വയര്‍ നിറയുന്നതിന് ഇതിലെ പ്രോട്ടീന്‍ കാരണമാകുന്നതിനാല്‍ അമിത ഭക്ഷണം ഒഴിവാക്കാനും സാധിയ്ക്കും. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് പുഴുങ്ങിയ മുട്ട. ഇതിലെ അമിനോ ആസിഡുകളാണ് മുട്ടയ്ക്ക് ഈ ഗുണം നല്‍കുന്നത്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ പ്രാതലിന് കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ഇതിനാല്‍ തന്നെ മുട്ട കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്. കൊഴുപ്പ് അഥവാ കലോറി കുറഞ്ഞ ഭക്ഷണമാണ് പുഴുങ്ങിയ മുട്ട.എട്ട് ആഴ്ചകളില്‍ 65 ശതമാനം തടി കുറയ്ക്കാന്‍ മുട്ട സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

​പ്രതിരോധശേഷി​

മുട്ട ശരീരത്തിന് ആരോഗ്യം നല്‍കും, പ്രതിരോധശേഷിയും. ഇത് വൈറ്റമിന്‍ ഡി സമൃദ്ധവുമാണ്. ഇന്നത്തെ കാലത്ത് കുട്ടികളില്‍ പോലും കണ്ടുവരുന്ന ഒന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ഇത് പെട്ടെന്ന് രോഗങ്ങള്‍ വരാനും കാരണമാകുന്നു. ഇതിലെ വൈറ്റമിന്‍ ബി 12 ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇതിനാല്‍ വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കുന്നു. ഇതും ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. ഇതിലെ കൊളീന്‍ പോലുള്ളവ ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ശരീരത്തിന് മാത്രമല്ല, തലച്ചോറിനും ബുദ്ധിയും ഉണര്‍വും നല്‍കാന്‍ ഏറെ നല്ലതാണിത് ഇതിനാല്‍ തന്നെ പഠിയ്ക്കുന്ന കുട്ടികള്‍ക്ക് രാവിലെ കൊടുക്കാന്‍ പറ്റിയ പ്രാതല്‍ വിഭവങ്ങളില്‍ ഒന്നാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...