കേരളത്തിന് ലോട്ടറിയടിക്കുമോ, എന്താണ് ഭാരത് അർബൻ മെഗാബസ് മിഷൻ?

Date:

100,000 ഇലക്ട്രിക് ബസുകൾ വാങ്ങാൻ 80,000 കോടി

ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾക്ക് അതീവ പരിഗണന നൽകുന്ന കേന്ദ്ര സർക്കാർ ഭാരത് അർബൻ മെഗാബസ് മിഷൻ അവതരിപ്പിക്കാനൊരുങ്ങുന്നു. 100,000 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുകയാണ് ലക്ഷ്യം. 1.75 ലക്ഷം കോടി രൂപയുടെ അർബൻ മൊബിലിറ്റി മിഷൻ പദ്ധതിയുടെ ഭാഗമായി 100,000 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നതിനൊപ്പം അടിസ്ഥാന മേഖലകളുടെ വികസനവും ഉൾപ്പെടും.

ഭാരത് അർബൻ മെഗാബസ് മിഷനായി 1.75 ലക്ഷം കോടി രൂപയാണ് ബജറ്റി മാറ്റിവച്ചിരിക്കുന്നത്. ബസുകൾ വാങ്ങാൻ 80,000 കോടി രൂപ ചെലവഴിക്കും. ബസ് സ്റ്റോപ്പുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് 45,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പത്തുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾക്കാകും മിഷൻ്റെ ഭാഗമായി ബസുകൾ ലഭിക്കുക. ഇന്ത്യയിൽ ഏകദേശം 65 ദശലക്ഷത്തിലധികം നഗരങ്ങളുണ്ട്. എന്നാൽ ഏതൊക്കെ നഗരങ്ങൾക്ക് പുതിയതായി ഇലക്ട്രിക് ബസുകൾ ലഭ്യമാകുമെന്ന് സർക്കാർ അറിയിച്ചിട്ടില്ല. മിഷൻ്റെ ഭാഗമായി കേരളത്തിനും നേട്ടമുണ്ടാകുമോ എന്ന ആകാംക്ഷ ശക്തമാണ്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നിവടങ്ങളിൽ ഉയർന്ന തോതിലാണ് ജനസാന്ദ്രത. മൂന്ന് ലക്ഷം ജനസംഖ്യയുള്ള നഗരങ്ങൾക്കാണ് ‘പിഎം ഇ ബസ് സേവ’ പദ്ധതിയുടെ കീഴിൽ ബസുകൾ നൽകുന്ന പദ്ധതി നിലവിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...