പ്രായമാകുന്നത് ആർക്കും തടയാൻ പറ്റാത്ത ഒരു അവസ്ഥയാണ്. എന്നാൽ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ പലപ്പോഴും ആളുകൾക്ക് വിഷമം ഉണ്ടാക്കാറുണ്ട്. പ്രായമാകുമ്പോൾ ചർമ്മത്തിലും ശരീരത്തിലും വരുന്ന മാറ്റങ്ങളെ ശരിയായി അറിഞ്ഞ് മനസിലാക്കി പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിനുണ്ടാകുന്ന പല മാറ്റങ്ങളും ആരോഗ്യപരമാണ്. എന്നാൽ ജീവിതശൈലിയിൽ കുറച്ച് ശ്രദ്ധിച്ചാൽ ഈ മാറ്റങ്ങളെ വേഗത്തിൽ മറി കടക്കാൻ സാധിക്കും.
സ്ട്രെങ്ങ്ത്തനിങ്ങ്
നാൽപ്പത് വയസിന് മുകളിലുള്ളവർ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യമാണ് സ്ട്രെങ്ങ്ത്തനിങ്ങ്. ഇത് ആരോഗ്യത്തിന് പല തരത്തിലുള്ള മാറ്റങ്ങൾ നൽകാൻ സഹായിക്കാറുണ്ട്. ബോഡി ബിൾഡർമാർക്കും യുവാകൾക്കും വേണ്ടി മാത്രമാണ് ഇതെന്നാണ് പലരുടെയും വിചാരം എന്നാൽ അങ്ങനെയല്ല.
കാർഡിയോ വ്യായാമങ്ങൾ
ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഹൃദയത്തിൻ്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് കാർഡിയോ വ്യായാമങ്ങൾ. കഴിക്കുന്ന ഭക്ഷണവും വ്യായാമവുമൊക്കെ അനുസരിച്ചാണ് മൊത്തത്തിലുള്ള ആരോഗ്യവും അതുപോലെ സ്റ്റാമിനയും മെച്ചപ്പെടുത്തുന്നതിന് ഇത് ഏറെ സഹായിക്കും. കൂടാതെ ഭാരം കൂടാതിരിക്കാനും ഇത് ഏറെ നല്ലതാണ്.
ഫ്ലെക്സിബിലിറ്റി
പ്രായം നാൽപ്പത് കഴിയുമ്പോൾ പൊതുവെ പേശികളുടെ ബലവും കുറയും. അതിൻ്റെ പ്രവർത്തനങ്ങളുടെ വേഗതയും കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്. പേശികളെ സ്ട്രെച്ച് ചെയ്യാൻ യോഗ, പൈലേറ്റ്സ് പോലെയുള്ള വ്യായാമങ്ങൾ ചെയ്യുന്നത് വളരെ നല്ലതാണ്.