ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സായി പല്ലവി. അമരന്‍ എന്ന ചിത്രത്തില്‍ ഇന്ദു റെബേക്ക വര്‍ഗീസ് എന്ന കതാപാത്രമായി വന്ന സായി പല്ലവി ജീവിയ്ക്കുകയാണ് എന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. സായി പല്ലവിയുടെ തിരഞ്ഞെടുപ്പുകളും കരിയര്‍ ഗ്രോത്തും എന്നും പ്രശംസകള്‍ നേടിയിട്ടുണ്ട്. ഇപ്പോഴിതാ നടിയുടെ ആസ്തിയുടെ കണക്ക് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു.
വളരെ ലളിതമായ ജീവിതം നയിക്കുന്ന ആളാണ് സായി പല്ലവി. മേക്കപ് സാധനങ്ങള്‍ക്ക് വേണ്ടിയോ, യാത്രകല്‍ക്ക് വേണ്ടിയോ, സ്‌റ്റൈലിന് വേണ്ടിയ അധികം കാശ് ചെലവാക്കാറില്ല. ഷൂട്ടിങ് തിരക്കുകള്‍ ഇല്ലാത്തപ്പോള്‍ കൂടുതലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ് സായി പല്ലവിയ്ക്ക് ആഗ്രഹം.
കണക്കുകള്‍ പ്രകാരം സായി പല്ലവിയ്ക്ക് ആകെ 45 കോടിയുടെ ആസ്തിയുണ്ട്. വരുമാനം വരുന്നത് ഭൂരിഭാഗവും സിനിമയില്‍ നിന്നു തന്നെയാണ്. ബ്രാന്റ് പ്രമോഷനുകള്‍ വളരെ ചെറിയ രീതിയില്‍ മാത്രമാണ് ചെയ്യുന്നത്. അതും സ്‌കിന്‍കെയര്‍, ഫെയര്‍നസ്‌ക്രീം ബ്രാന്റുകള്‍ അങ്ങനെയുള്ള ഒന്നിനെയും പ്രമോട്ട് ചെയ്യാറില്ല.
ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി സായി പല്ലവി വാങ്ങുന്ന പ്രതിഫലം രണ്ടര കോടി മുതല്‍ മൂന്ന് കോടി വരെയാണ്. അതേ സമയം ബോളിവുഡിലേക്ക് തുടക്കം കുറിക്കുന്ന രാമായണ്‍ എന്ന ചിത്രത്തിന് വേണ്ടി ആറ് കോടി വാങ്ങുന്നുണ്ട്. സായി പല്ലവിയുടെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയാണിത്.
സ്വന്തം പേരില്‍ വീടോ പ്രോപ്പര്‍ട്ടികളോ ഒന്നും തന്നെ സായി പല്ലവി അധികം വാങ്ങിയിട്ടില്ല. വാഹനങ്ങളോടും വലിയ കമ്പമില്ല. എന്നിരുന്നാലും രണ്ട് ലക്ഷ്വറി കാറുകളാണ് സായി പല്ലവിയ്ക്ക് ഉള്ളത്, ഓഡി ക്യു3 യും മിത്സുബിഷി ലാന്‍സര്‍ ഇവോ എക്‌സും. നാഗ ചൈതന്യയ്‌ക്കൊപ്പമുള്ള തണ്ടല്‍ എന്ന പുതിയ സിനിമയുടെ റിലീസിന് മുന്‍പുള്ള പ്രമോഷന്‍ തിരക്കുകളിലാണിപ്പോള്‍ സായി പല്ലവി.