അവസാന പറക്കലിന് ഒരുങ്ങി വിസ്താര; ലയനം അടുത്ത ആഴ്ച

Date:

അവസാന യാത്രക്കൊരുണ്ടി വിസ്താര. നവംബർ 11-നാണ് അവസാനത്തെ വിസ്താര ഫ്ലൈറ്റ്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും ടാറ്റ വിസ്താരയും നവംബര്‍ 12-ന് ഔദ്യോഗികമായി ലയിക്കും. അതേസമയം, വിസ്താര ടിക്കറ്റുകള്‍ ഇതിനകം ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടൊന്നും ഇതുകൊണ്ട് ഉണ്ടാകില്ല. വിസ്താര വിമാനങ്ങള്‍ എയര്‍ ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് തുടരും. എഐ എന്ന് തുടങ്ങുന്ന പുതിയ നാലക്ക ഫ്ലൈറ്റ് കോഡായിരിക്കും ഇനി മുതൽ വിസ്താരയ്ക്ക് ഉണ്ടാകുക. ഉദാഹരണത്തിന്, മുമ്പ് യുകെ 955 എന്നറിയപ്പെട്ടിരുന്ന ഫ്ലൈറ്റ് എഐ 2955 ആയി മാറും.

2013 നവംബർ 5 നാണ് വിസ്‍താര എയർലൈൻസ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനായി കൂടുതൽ വിമാന സർവ്വീസുകളും നെറ്റ്‌വർക്കുകളും ലഭ്യമാക്കുകയാണ് എയർ ഇന്ത്യയുമായുള്ള ലയനത്തിൻ്റെ ലക്ഷ്യമെന്ന് സിഇഒ വിനോദ് കണ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2022 നവംബറിലാണ് എയർ ഇന്ത്യ-വിസ്‍താര ലയനം പ്രഖ്യാപിച്ചത്. നേരത്തെ വിസ്‍താര-എയർ ഇന്ത്യ ലയന കരാർ 2024 ഒക്ടോബർ 31നകം പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ജൂണിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) കരാറിന് അംഗീകാരം നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...