ഒരു ലക്ഷം പേർക്ക് തൊഴിൽ, ഫ്ലിപ്പ്കാർട്ട്; ഇത് എതിരാളികളെ നേരിടാനുള്ള തയ്യാറെടുപ്പ്

Date:

വെയർഹൗസ് അസോസിയേറ്റ്‌സ്, ഇൻവെൻ്ററി മാനേജർ, ലോജിസ്റ്റിക്‌സ് കോർഡിനേറ്റർ ഡെലിവറി ഡ്രൈവർമാർ തുടങ്ങിയവയിൽ ഫ്ലിപ്കാർട്ടിന് കൂടുതൽ ജീവനക്കാരെ ആവശ്യമായി വരും.

കൂടുതൽ സാധനങ്ങൾ വിൽക്കാൻ ഓൺലൈൻ സ്റ്റോറായ ഫ്ലിപ്കാർട്ട് ഉത്സവ സീസണിനായി തയ്യാറെടുക്കുകയാണ്. 11 പുതിയ വെയർഹൗസുകൾ തുറക്കുന്നതിലൂടെ ഒരു ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അവർ പദ്ധതിയിടുന്നു.

ഒരു ലക്ഷത്തിലധികം സീസണൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ വിപണിയിലെ മത്സരങ്ങളെ നേരിടാനാണ് ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നത്. ഉത്സവ സീസണുകളിൽ വലിയ തിരക്കാണ് ഫ്ലിപ്കാർട്ട് പ്രതീക്ഷിക്കുന്നത്. അതിനാൽ, ഉപഭോക്താക്കളെ മികച്ച രീതിയിൽ സഹായിക്കാൻ ഫ്‌ളിപ്കാർട്ടിന് കൂടുതൽ തൊഴിലാളികളെ നിയമിക്കേണ്ടതുണ്ട്.

വിതരണ ശൃംഖല ശക്തിപ്പെടുത്താനും ജീവനക്കാരുടെ എണ്ണം കൂട്ടാനുമുള്ള ഫ്ലിപ്കാർട്ടിൻ്റെ തന്ത്രപരമായ തീരുമാനം ഉത്സവ സീസണിലെ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിന് അവർക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ഇൻസ്‌റ്റാമാർട്ട് തുടങ്ങിയ എതിരാളികൾ ആണ് നിലവിൽ ഫ്ലിപ്കാർട്ടിന് ഉള്ളത്. ഉത്സവ സീസണിൽ വിപണി പിടിക്കാൻ ഇവർ എല്ലാവരും ശ്രമിക്കുന്നുണ്ട്.

ഉപഭോക്താക്കളുടെ ഓർഡറുകൾ വേഗത്തിൽ കൈകാര്യം ചെയ്യുക എന്നുള്ളതാണ് പ്രാഥമികമായി ഫ്ലിപ്കാർട്ട് ലക്‌ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്തിടെ തൽക്ഷണം ഡെലിവറി നടത്തുന്നതിനായി ഫ്ലിപ്പ്കാർട്ട് മിനിറ്റ് സേവനം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...