അബുദാബി: ഗൾഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് 25 ശതമാനം ഓഹരികൾ പൊതുവിപണിയിൽ വിൽക്കും. ഈ മാസം 28 മുതൽ നവംബർ 5 വരെ നടക്കുന്ന ഐപിഒയിൽ 258,22,26,338 കോടി ഓഹരികൾ വിലക്കപ്പെടും.
അബുദാബി സ്റ്റോക്ക് മാർക്കറ്റിലാണ് കമ്പനി ലിസ്റ്റ് ചെയ്യുക. നവംബർ 14-ന് കമ്പനി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ. കൃത്യമായ നിരക്ക് ഓഹരി വിൽപന തുടങ്ങുന്നതിന് തൊട്ടു മുമ്പ് പ്രഖ്യാപിക്കും. 89 ശതമാനം ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കും ബാക്കി ഒരു ശതമാനം ലുലുവിന്റെ ജീവനക്കാർക്കുമായിരിക്കും.
ഗൾഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ചില്ലറ വ്യാപാര ശൃംഖലയാണ് ലുലു ഹൈപ്പർ മാർക്കറ്റ്. പ്രവാസി മലയാളിയായ എം.എ. യൂസഫലി സ്ഥാപിച്ച “എംകെ”(EMKE) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണിത്. യൂസഫലി തന്നെയാണിതിന്റെ മാനേജിംഗ് ഡൈറക്ടറും. ഗൾഫിലും ഇന്ത്യയിലുമായി 164 ലുലു ഹൈപർമാർക്കറ്റുകളാണുള്ളത്.