വജ്ര വ്യാപാരിയായ റസൽ മേത്തയുടെ മകൾ ശ്ലോക മേത്ത അംബാനി കുടുംബത്തിലെ മരുമകൾ ആയപ്പോൾ ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയതും സമാനതകൾ ഇല്ലാത്തതുമായ ഒരു വജ്ര നെക്ലേസാണ് അംബാനി കുടുംബം സമ്മാനമായി നൽകിയിരുന്നു. ഇളയ മകൾ രാധിക മെർച്ചൻ്റിനും ഏറെ ഹൃദ്യമായ ഒരു സമ്മാനം നൽകി വിസ്മയിപ്പിച്ചിരിക്കുകയാണ് നിത അംബാനി. 640 കോടി രൂപ വില വരുന്ന മനോഹരമായ വില്ല ദുബായിൽ; മുകേഷ് അംബാനിയും നിത അംബാനിയും ചേർന്ന് സമ്മാനമായി നൽകിയത്.
വിവാഹ ശേഷം ദുബായിൽ രാധികയെ കാത്തിരുന്നത് രാജകീയ സൗകര്യങ്ങളോടെയുള്ള മനോഹരമായ വില്ലയാണ്. പ്രശസ്തമായ പാം ജുമൈറയിൽ സ്ഥിതി ചെയ്യുന്ന ഈ വില്ല കടലിന് അഭിമുഖമാണ്. നഗരത്തിലെ ഏറ്റവും ചെലവേറിയ പ്രോപ്പർട്ടികളിൽ ഒന്നാണ് ഇത്. മനോഹരമായ ഇൻ്റീരിയറുകൾ മാത്രമല്ല, സമാനതകളില്ലാത്ത ലക്ഷ്വറിയും ഈ വസതി വളരെ വ്യത്യസ്തമാകുകയാണ്. 70 മീറ്റർ ചുറ്റളവിൽ ബീച്ചിലേക്ക് ഇരുവർക്കും സ്വകാര്യ പ്രവേശനം ലഭിക്കുകയും ചെയ്യും.
ഇറ്റാലിയൻ മാർബിൾ കൊണ്ട് അലങ്കരിച്ച 10 ആഡംബര മുറികൾ ആണ് വില്ലയിൽ ഉള്ളത്. വിശാലമായ ഡൈനിംഗ് റൂം അംബാനി കുടുംബത്തിന്റെ ഒത്തുചേരലുകൾക്ക് അനുയോജ്യമായ വിധത്തിൽ രൂപകൽപ്പന ചെയ്തതവയാണ് . അവധിക്കാലം ആഘോഷിക്കാനും വിശ്രമിക്കാനും ഒക്കെ ഏറ്റവും അനുയോജ്യമായ ഡിസൈനിലാണ് വില്ല.