ബിഎസ്എൻഎൽ തിരിച്ചു വരികയാണ്. 350 രൂപയിൽ താഴെയുള്ള മൂന്ന് ബ്രോഡ്ബാൻഡ് പ്ലാനുകളുടെ ഇൻറർനെറ്റ് വേഗത വർധിപ്പിച്ചിരിക്കുകയാണ്. രാജ്യമാകെ 4ജി വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കുകയാണ് കമ്പനി ഇപ്പോൾ. അടുത്തിടെ വിശാഖ പട്ടണത്ത് കമ്പനി 4ജി സേവനങ്ങൾ നൽകുക ഉണ്ടായി. പഴയ 2ജി, 3ജി ബിഎസ്എൻഎൽ സിമ്മുകൾ ഉള്ളവർ ഇനി ബിഎസ്എൻഎൽ 4ജി സിമ്മുകളിലേക്ക് അപ്ഗ്രേഡ് ചെയ്യണം.
അങ്ങനെയങ്ങ് തോറ്റ് പിൻമാറൻ പറ്റുമോ? ടെലികോം രംഗത്ത് മത്സരത്തിനൊരുങ്ങി ബിഎസ്എൻഎൽ. 350 രൂപയ്ക്ക് താഴെയുള്ള ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ സ്പീഡ് കൂട്ടിയിരിക്കുകയാണ് ഇപ്പോൾ കമ്പനി. അടുത്തിടെ ജിയോയും എയർടെല്ലും എല്ലാം താരിഫ് നിരക്കുകൾ കുത്തനെ ഉയർത്തിയതോടെ ഉപഭോക്താക്കൾ അസ്വസ്ഥരാണ്. ജിയോ, എയർടെൽ, വി കമ്പനികളുടെ മൊബൈൽ താരിഫുകളിൽ ശരാശരി 15 ശതമാനം വരെയാണ് വർധന ഇപ്പോൾ. ഇതിനിടയിലാണ് താങ്ങാനാവുന്ന പ്ലാനുകളിൽ ഡാറ്റ സ്പീഡ് ഉയർത്തി വിപണി പിടിക്കാൻ ബിഎസ്എൻഎൽ തയ്യാറെടുക്കുന്നത്.
കുറഞ്ഞ ചെലവിലെ മൂന്ന് ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗതയാണ് ബിഎസ്എൽഎൽ വർധിപ്പിച്ചിരിക്കുന്നത്. 350 രൂപക്ക് താഴെ ചെലവ് വരുന്ന പ്ലാനുകളിൽ ഇനി കൂടുതൽ വേഗത ലഭിക്കും. രാജ്യത്ത് നിലവിൽ 15 നഗരങ്ങളിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ഇപ്പോൾ ലഭ്യമാണ്. 4ജി രാജ്യമെമ്പാടും ലഭ്യമാക്കാൻ കമ്പനി ഒരുങ്ങി.
ടെലികോം കമ്പനികൾ 5ജി സേവനങ്ങൾ നൽകി തുടങ്ങിയതോടെ ബിഎസ്എൻഎലിൽ നിന്ന് വരിക്കാർ കൂട്ടത്തോടെ കൊഴിഞ്ഞുപോയിരുന്നു. എന്നാൽ കമ്പനി കൂടുതൽ മത്സരക്ഷമമാക്കാൻ ആണ് സർക്കാരിൻ്റെ ശ്രമം. ബജറ്റിൽ പ്രത്യേക വിഹിതം അനുവദിച്ചിരുന്നു. 82,916.20 കോടി രൂപയാണ് ബജറ്റ് വിഹിതമായി വകയിരുത്തിയിരുന്നത് ഇത്തവണ.
കൂടുതൽ വരിക്കാരെ ആകർഷിക്കുന്നതിനായി ഇപ്പോൾ കമ്പനി 4ജി സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുകയാണ്. രാജ്യത്തെ പല നഗരങ്ങളിലും ജിയോ 5ജി ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകുന്നുണ്ട്. എയർടെല്ലുമായി ആണ് മത്സരം. എയർടെല്ലും 5ജി അവതരിപ്പിച്ചു. ഇതോടെ 4ജി വ്യപകമാക്കാതെ ബിഎസ്എൻഎലിന് രക്ഷയില്ലെന്ന സ്ഥിതിയാണ്.
ഏതൊക്കെ പ്ലാനുകളിലാണ് ഡാറ്റ സ്പീഡ് വർധന ?
ബിഎസ്എൻ ഫൈബർ പ്ലാനുകളുടെ വേഗത അടുത്തിടെ കൂട്ടിയിരുന്നു. ബ്രോഡ്ബാൻഡ് പ്ലാനുകളിൽ 249 രൂപയുടെയും 299 രൂപയുടെയും 329 രൂപയുടെയും പ്ലാനുകളുടെ വേഗതയാണ് കൂട്ടിയത്.
ബിഎസ്എൻഎലിൻ്റെ ചെലവുകുറഞ്ഞ ബ്രോഡ്‌ബാൻഡ് പ്ലാൻ 249 രൂപ മുതലാണ്. . തുടക്കത്തിൽ 10 എംബിപിഎസ് വേഗത വരെ വാഗ്ദാനം ചെയ്തിരുന്ന പ്ലാനുകളിൽ ഇനി മുതൽ 25 എംബിപിഎസ് വേഗത ലഭിക്കും. അതുപോലെ, മറ്റ് രണ്ട് പ്ലാനുകളായ 299 രൂപയുടെയും 329 രൂപയുടെയും പ്ലാനിന് കീഴിൽ 25 എംബിപിഎസ് വേഗത ലഭിക്കും. നേരത്തെ 20 എംബിപിഎസ് വരെയായിരുന്നു പരമാവധി വേഗം.