ബജറ്റ് 2024; വികസനത്തിനായി പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജ്; പ്രഖ്യാപനങ്ങൾ ഇങ്ങനെ

Date:

കേന്ദ്ര ബജറ്റ് 2024-25; മൂന്നാം മോദി സർക്കാരിൻെറ ആദ്യ സമ്പൂർണ ബജറ്റിൽ പ്രഖ്യാപനങ്ങളുടെ പെരുമഴയൊന്നുമില്ല. കർഷകരെയും മദ്ധ്യവരുമാനക്കാരെയും ചെറുകിട സംരംഭകരെയും ഒക്കെ പരിഗണിച്ചുകൊണ്ട് തുടക്കം. ശ്രദ്ധേയമായി വികസനം ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജ്. ആദായ നികുതി ഘടനയിലും പരിഷ്കരണം.

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ സമ്പൂർണ ബജറ്റിൽ പ്രഖ്യാപനങ്ങളുടെ പെരുമഴയൊന്നുമില്ല. മിതത്വം പാലിച്ചപള്ള ബജറ്റ് പ്രധാനമന്ത്രി നൽകിയ സൂചനകളിൽ നിന്നും വ്യത്യസ്തമാണ്. അതേസമയം ബിജെപി സഖ്യകക്ഷികൾ ഭരിക്കുന്ന ആന്ധ്രയുടെയും ബീഹാറിൻ്റെയും വികസനത്തിന് വമ്പൻ പദ്ധതികൾ ഉണ്ടെന്നത് ശ്രദ്ധേയം.

തൊഴിലില്ലായ്മ, നൈപുണ്യ വികസനം, എംഎസ്എംഇ, മദ്ധ്യവർഗ വരുമാനക്കാർ തുടങ്ങിയ പ്രധാന മേഖലകൾക്ക് ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട് എന്നത് ആശ്വാസമാണ്. ധനമന്ത്രി നിർമലാ സീതാരാമൻ്റെ ഏഴാം ബജറ്റ് അവതരണത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ.

ഒൻപപത് മേഖലകൾക്കാണ് മുൻഗണന. കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമത, തൊഴിൽ നൈപുണ്യശേഷി, മെച്ചപ്പെട്ട മാനവവിഭവശേഷി, നിർമ്മാണം,നഗര വികസനം,ഊർജ്ജ മേഖല,അടിസ്ഥാന സൗകര്യ വികസനം, ഗവേഷണം തുടങ്ങിയ മേഖലലകൾക്കാണ് ഊന്നൽ.

രാജ്യത്തെ 4.1 ഒരു കോടി യുവാക്കൾക്കായി വിവിധ പദ്ധതികൾക്ക് കീഴിൽ രണ്ട് ലക്ഷം കോടി രൂപ മൊത്തം വകയിരുത്തിയിട്ടുണ്ട്. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകും. പുതിയ വ്യവസായ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കും.

തൊഴിലില്ലായ്മക്കും നൈപുണ്യ വികസനത്തിനും കൂടുതൽ പ്രോത്സാഹനം നൽകും. സ്ത്രീകൾക്ക് പ്രത്യേക പരിശീലന കേന്ദ്രങ്ങൾ. ആദ്യമായി ജോലി ചെയ്യുന്നവർക്ക് ഒരു മാസത്തെ ശമ്പള പിന്തുണ നൽകും.
ഒരു മാസത്തെ ശമ്പളംത്തിൻ്റെ ഒരു ഭാഗം (15,000 രൂപ വരെ) ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിലൂടെ നൽകും.

ജോലിയിൽ പ്രവേശിക്കുന്ന 30 ലക്ഷം യുവാക്കൾക്കും അവരുടെ തൊഴിലുടമകൾക്കും പ്രയോജനം ലഭിക്കുന്ന പുതിയ പദ്ധതിയാണിത്. കൂടാതെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് മികച്ച കമ്പനികളിൽ ഇൻ്റേൺഷിപ്പ് നൽകാനുള്ള സമഗ്ര പദ്ധതി സർക്കാർ ആരംഭിക്കും.

കാർഷിക മേഖല

കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കും. കാർഷിക മേഖലയിലെ ഗവേഷണങ്ങൾ വർധിപ്പിക്കുന്നതിനും സ്വാഭാവിക കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക പദ്ധതി. രാജ്യത്തെ ഒരു കോടി കർഷകരെ സ്വാഭാവിക കൃഷിരീതികൾ പരിശീലിപ്പിക്കും. 1.52 ലക്ഷം കോടി രൂപ വകയിരുത്തി. മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ വിള സർവേ സംഘടിപ്പിക്കും. കൂടുതൽപേർക്ക് കിസാൻ ക്രെഡിറ്റ് കാർഡ്.

ആന്ധ്രക്കും ബീഹാറിനും സന്തോഷിക്കാം

ആന്ധ്രയുടെ വികസനത്തിനായി പ്രത്യേക പദ്ധതി. ബിഹാറിനും പ്രത്യേക പദ്ധതി. 15,000 കോടി രൂപയാണ് ആന്ധ്രക്കായി വകയിരുത്തിയിരിക്കുന്നത്. ഈ തുക വരും വർഷങ്ങളിൽ ഉയർത്തും. ഹെെദരാബാദ്- ബെംഗളൂരു വ്യവസായ ഇടനാഴി യാഥാർത്ഥ്യമാകും. പുതിയ എയർപോർട്ടുകളും മെഡിക്കൽ കേന്ദ്രങ്ങളും ബീഹാറിൽ വരും. റോഡ് വികസനത്തിനും പദ്ധതി. 26,000 കോടി രൂപയാണ് ബീഹാറിന് വകയിരുത്തിയിരിക്കുന്നത്. പ്രത്യേക പ്രളയ സഹായം കൂടാതെയാണിത്.

വനിതകളുടെ ഉന്നമനത്തിനായി മൂന്നു ലക്ഷം കോടി രൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കും.
നഗരമേഖലയിലെ ഭവന നിർമാണത്തിനായി 10 ലക്ഷം കോടി രൂപ വകയിരുത്തി. ഒരു കോടി ഭവനങ്ങൾ കൂടി പുതിയതായി വരും. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി തുടരും.

എംഎസ്എംഇ

ചെറുകിട സംരംഭകർക്ക് പ്രത്യേക പദ്ധതി. നിർമാണ മേഖലയിൽ ക്രെഡിറ്റ് ഗ്യാരൻ്റി പദ്ധതി വിപുലീകരിക്കും . മെഷിനറികൾ വാങ്ങാൻ പ്രത്യേക വായ്പ നൽകും.
മുദ്ര ലോണിൻ്റെ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തി. പുതിയ 100 വ്യവസായ പാർക്കുകൾ. വ്യാവസായിക മേഖലകളിലെ തൊഴിലാളികൾക്ക് വാടകക്ക് താമസ സൗകര്യം നൽകും. ഇതിനായി പിപിപി മോഡൽ പദ്ധതി.

ഊർജ മേഖല

പുതിയ വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കും. ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി. രാജ്യത്ത് സോളാർ പാനലുകൾ ഉപയോഗിച്ചുള്ള നിർമാണങ്ങൾക്ക് കസ്റ്റംസ് നികുതിയിൽ ഇളവ് നൽകും. 68,000 കോടി രൂപയാണ് ഊർജ മേഖലക്ക് വകയിരുത്തിയിരിക്കുന്നത്

പ്രതിരോധ മേഖലക്കായി 1,000 കോടി രൂപ.

സിക്കിം, അസം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് ,ബീഹാർ തുടങ്ങി പ്രളയം ബാധിച്ച സംസ്ഥാനങ്ങൾക്കുള്ള സാമ്പത്തിക സഹായം നൽകും. അസമിനും ഹിമാചൽ പ്രദേശിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനായി സഹായം.

എൻപിഎസിന് കീഴിൽ പ്രത്യേക പദ്ധതി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി നിക്ഷേപ പദ്ധതി ആരംഭിക്കാം.

കാൻസർ ചികിത്സക്കുള്ള മരുന്നുകളുടെ വില കുറയും. കസ്റ്റംസ് നികുതി ഒഴിവാക്കി.

മൊബൈൽ ഫോണിനും ചാർജറിനും ലതർ, തുണി എന്നിവക്കും വില കുറയും.
പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് വില കൂടും.

സ്വർണത്തിനും വെള്ളിക്കും വില കുറയും. കസ്റ്റംസ് നികുതിയിൽ ആറു ശതമാനം ഇളവ് നൽകിയിരിക്കുന്നതിനാൽ ആണിത്. പ്ലാറ്റിനത്തിനും തീരുവ ഇളവ്.

ആദായ നികുതി നിയമത്തിൽ പരിഷ്കരണം കൊണ്ടുവരുമെന്ന് സൂചനയുണ്ട്. മൂന്ന് ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ഇനി നികുതി ഇല്ല. കോർപ്പറേറ്റ് നികുതിയും കുറച്ചു.

ദീർഘകാല മൂലധന നേട്ട നികുതി 10 ശതമനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...