ബാങ്കുകളോട് പലിശ കുറയ്ക്കണമെന്ന് ധനമന്ത്രി നി‍ർമലാ സീതാരാമൻ

Date:

ബാങ്കുകളോട് പലിശ കുറയ്ക്കണമെന്ന് ധനമന്ത്രി നി‍ർമലാ സീതാരാമൻ. താങ്ങാനാവുന്ന വായ്പാ നിരക്കുകൾ പ്രഖ്യാപിക്കണം. രാജ്യത്തെ നിക്ഷേപങ്ങൾ ഉയർത്തുന്നതിനും വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനും ഇത് ആവശ്യമാണെന്ന് ധനമന്ത്രി വ്യക്തമാക്കി. 11-ാമത് എസ്ബിഐ ബാങ്കിംഗ് ആൻഡ് ഇക്കണോമിക്സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ഇന്ത്യയുടെ വളർച്ചാ ആവശ്യകതകൾ നോക്കുമ്പോൾ, കടം എടുക്കാതിരിക്കാനാവില്ലെന്നും ധനമന്ത്രി സൂചിപ്പിച്ചു. സാമ്പത്തിക വളർച്ച ഉത്തേജിപ്പിക്കാൻ പലിശ നിരക്ക് കുറയ്ക്കണമെന്ന വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിൻ്റെ നയം തന്നെ ധനമന്ത്രിയും ആവർത്തിച്ചു എന്നത് ശ്രദ്ധേയമാണ്. പണനയം തീരുമാനിക്കുമ്പോൾ വിലക്കയറ്റം പരിശോധിച്ച് പലിശ നിരക്ക് കുറയ്ക്കണമെന്ന്
പീയുഷ് ഗോയൽ അടുത്തിടെ ആർബിഐയോട് ആവശ്യപ്പെട്ടിരുന്നു.

ഉയർന്ന പണപ്പെരുപ്പമാണ് റിപ്പോ നിരക്കിൽ മാറ്റം വരുത്താത്തതിന് കാരണം. തുടർച്ചയായി 20 മാസമായി 6.5 ശതമാനം എന്ന നിരക്കിൽ തന്നെയാണ് റിപ്പോ നിരക്ക് നിലനിർത്തിയിരിക്കുന്നത്.
ഒക്ടോബറിൽ, ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിട്ടുണ്ട്. 6.21 ശതമാനമായാണ് പണപ്പെരുപ്പം ഉയർന്നത്.

അതേസമയം പണപ്പെരുപ്പം നിയന്ത്രിക്കാൻ സാധ്യമായതൊക്കെ സർക്കാർ ചെയ്യുന്നുണ്ടെന്ന് ധനമന്ത്രി സൂചിപ്പിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിതരണ ശൃംഖലയിലുള്ള പ്രശ്നങ്ങൾ മറികടക്കാന സർക്കാർ ശ്രമിക്കുകയാണ്. സവാള, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ വില വർധനയെക്കുറിച്ചും ഇത് നിയന്ത്രിക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ധനമന്ത്രി പരാമർശിച്ചു.

രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം 2025 സാമ്പത്തിക വർഷത്തിൽ ആരോഗ്യകരമായ വളർച്ച പ്രകടമാക്കിയെന്നും ധനമന്ത്രി സൂചിപ്പിച്ചു. നിലവിൽ, വിദേശനാണ്യ കരുതൽ ശേഖരം ആരോഗ്യകരമാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...