ലീല ഹോട്ടൽസ് ഉടമകൾ നിക്ഷേപകർക്ക് നേട്ടം നൽകുമോ? ഹോസ്പിറ്റാലിറ്റി രംഗത്തെ ഏറ്റവും വലിയ ഐപിഒ

Date:

ലീല ഹോട്ടൽസ് ചെയിൻ ഉടമകൾ ഐപിഒക്ക് ഒരുങ്ങുന്നു. ഹോട്ടൽ മേഖലയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പന വന്നേക്കും എന്നാണ് സൂചന. ഓഹരി വിൽപ്പനയിലൂടെ 5,000 കോടി രൂപയാണ് ബ്രൂക്ക് ഫീൽഡ് അസറ്റ് മാനേജ്മൻ്റ് വലിയ നിക്ഷേപം നടത്തിയിരിക്കുന്ന സ്ക്ലോസ് ബംഗ്ലൂർ സമാഹരിക്കുന്നത്. ലീല ഹോട്ടൽസ് നടത്തിപ്പുകാരായ സ്ക്ലോസ് ബാംഗ്ലൂർ 3000 കോടി രൂപ പുതിയ ഓഹരികൾ വിറ്റഴിച്ചും 2000 കോടി രൂപ ഓഫർ ഫോർ സെയിലിലൂടെയുമാണ് സമാഹരിക്കുന്നത്.

അടുത്തിടെ ഹോസ്പിറ്റാലിറ്റി രംഗത്ത് നടക്കുന്ന ഏറ്റവും വലിയ ഐപിഒയ്ക്ക് തയ്യാറെടുക്കുകയാണ് പ്രമോട്ടർമാർ.ബ്രൂക്ക് ഫീൽഡാണ് ലീലയിലെ ഏറ്റവും വലിയ നിക്ഷേപകർ.

ലീല പാലസ്, ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ്, ആഡംബര ഹോസ്പിറ്റാലിറ്റി ശൃംഖലയിലെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്നായതിനാൽ ഈ രംഗത്തെ ഏറ്റവും വലിയ ഐപിഒയായിരിക്കും സ്ക്ലോസിൻ്റെത് എന്നാണ് കണക്കാക്കുന്നത്. . വളർച്ചാ മൂലധനമായി തന്നെ തുക വിനിയോഗിച്ചേക്കും.

2019 മാർച്ചിൽ ആണ് കാനഡയിലെ ടൊറൻ്റോ ആസ്ഥാനമായ ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്മന്റ് ലീലയുടെ ഡൽഹി, ബാംഗ്ലൂർ, ഉദയ്പൂർ, ചെന്നൈ പ്രോപ്പർട്ടികൾ ഏറ്റെടുക്കുന്നത്. ജെഎം ഫിനാൻഷ്യൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് 3,950 കോടി രൂപയ്ക്കാണ് പ്രോപ്പ‍ർട്ടി സ്വന്തമാക്കിയത്.

ഈ ഐപിഒയിൽ ഹോട്ടൽ ലീലാ വെഞ്ച്വർ ലിമിറ്റഡ് ഉൾപ്പെടുകയില്ല. ലിസ്റ്റഡ് കമ്പനിയാണിത്.

മറ്റൊരു ഐപിഒയും എത്തുന്നു

റിയൽ എസ്റ്റേറ്റ് ഡെവലപ്പർ പഞ്ച്ഷിൽ റിയൽറ്റിയുടെയും നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിന്റെയും സംയുക്ത സംരംഭമായ വെൻ്റീവ് ഹോസ്പിറ്റാലിയും പ്രാഥമിക ഓഹരി വിൽപ്പനക്ക് ഒരുങ്ങുകയാണ്. 2,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. രേഖകൾ സെബിക്ക് സമർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...