ഇങ്ങനെയാകണം കമ്പനി; 1000 ജീവനക്കാർക്ക് സ്പെയിനിലേക്ക് ഒരാഴ്ചത്തെ ടൂർ.

Date:

സന്തോഷമാണ് പ്രധാനമെന്ന് ചെന്നൈ ആസ്ഥാനമായ കമ്പനി.

ചെന്നൈ: കമ്പനിയിലെ 1000 ജീവനക്കാർക്ക് സ്പെയിനിലേക്ക് വിനോദയാത്ര സംഘടിപ്പിച്ച് ചെന്നൈയിലെ സ്വകാര്യ കമ്പനി. ചെന്നൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയാണ് തങ്ങളുടെ ജീവനക്കാരെ സ്പെയിനിലെ ബാഴ്സലോണയിലേക്ക് ഒരാഴ്ചത്തേക്ക് അയക്കുന്നത്. ഈ ദിവസങ്ങളിലെ മുഴുവൻ ശമ്പളവും കമ്പനി ജീവനക്കാർക്ക് നൽകും.

ലാഭത്തിൻ്റെ ഭാഗമായായി ജീവനക്കാരുടെ സന്തോഷവും ആത്മവിശ്വാസവും വർധിപ്പിക്കാനാണ് ടൂർ സംഘടിപ്പിച്ചതെന്നാണ് കമ്പനി വ്യക്തമാക്കി. മുൻ വർഷത്തെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ജീവനക്കാരുടെ സംഭാവനകൾ കണക്കിലെടുത്തും അവരുടെ സന്തോഷവും സംതൃപ്തിയും ലക്ഷ്യമാക്കിയുമാണ് യാത്ര സംഘടിപ്പിക്കുന്നത്.

കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലക്ഷ്യം കൈവരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആളുകളുടെ അർപ്പണബോധവും പ്രതിബദ്ധതയും സഹകരണ മനോഭാവവും അംഗീകരിക്കുക കൂടിയായിരുന്നു കമ്പനി പ്രസ്താവനയിലൂടെ പറഞ്ഞു. തെരഞ്ഞെടുത്ത ജീവനക്കാരെയാണ് മുഴുവൻ ചെലവുകളും വഹിച്ച് കമ്പനി ബാഴ്സലോണയിലേക്ക് അയക്കുക. സാ

ഇന്ത്യയിലെയും ദുബായിലെയും ഓഫീസുകളിൽ നിന്നുള്ള ജീവനക്കാരെ ഉൾക്കൊള്ളിച്ചാണ് യാത്ര സംഘടിപ്പിക്കുക. സ്പെയിനിൻ്റെ സമ്പന്നമായ സംസ്കാരം, ചരിത്രപരമായ നിർമിതികൾ, പ്രകൃതി സൗന്ദര്യങ്ങൾ എന്നിവ അടുത്തറിയുകയാണ് ലക്ഷ്യം. സ്പെയിനിലെ പ്രധാനയിടങ്ങളിൽ ജീവനക്കാർക്ക് സന്ദർശനമൊരുക്കുമെന്ന് കമ്പനി അറിയിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ സൗകര്യം, ഫുഡ് എന്നിവയടക്കമുള്ളവ സൗജന്യമാണ്.

മുൻപും സമാനമായ ടൂർ കമ്പനി ഒരുക്കിയിരുന്നു. 2013ൽ 50 ജീവനക്കാർക്ക് സിംഗപ്പൂരിലേക്കായിരുന്നു ആദ്യ വിനോദയാത്ര സംഘടിപ്പിച്ചത്. പിന്നീട് ഈ രീതി കമ്പനി തുടരുകയായിരുന്നു. കൊവിഡ് നിയന്ത്രണം ഉണ്ടായിരുന്ന ഘട്ടത്തിൽ മാത്രമാണ് മുടക്കമുണ്ടായത്. 2013 മുതൽ ജീവനക്കാരെ വിവിധ രാജ്യങ്ങളിലേക്ക് മുഴുവൻ ചെലവും വഹിച്ച് കമ്പനി അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...