യുഎസ് ശക്തി പ്രാപിക്കുമെന്ന് ഐഎംഎഫ്
ചില രാജ്യങ്ങളിൽ വിലക്കയറ്റം തുടരുന്നുണ്ടെങ്കിലും ആഗോള രംഗത്തെ മൊത്തം പണപ്പെരുപ്പം കുറഞ്ഞു വരുന്നുണ്ടെന്ന് ഐഎംഎഫ്. ചില രാജ്യങ്ങളിൽ വിലക്കയറ്റം ഇല്ലെന്ന് പറയാനാകില്ല. പണപ്പെരുപ്പത്തിനെതിരായ ആഗോള പോരാട്ടം വലിയ തോതിൽ വിജയിച്ചതായി ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് പിയർ ഒലിവിയർ വ്യക്തമാക്കി. യുഎസിൻ്റെ ഉൽപാദനക്ഷമത വർധിക്കുന്നതിനാൽ സാമ്പത്തിക വളർച്ച ഉയരുമെന്നാണ് പ്രവചനം.
നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച ഏഴു ശതമാനമായിരിക്കുമെന്ന പ്രവചനം ഐഎംഎഫ് നിലനിർത്തുന്നു. 2025 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി ഏഴു ശതമാനമായിരിക്കും. എന്നാൽ അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 6.5 ശതമാനമായിക്കും എന്നാണ് പ്രവചനം. ആഗോള വളർച്ച ഈ സാമ്പത്തിക വർഷവും 3.2 ശതമാനമായി തുടരും. 2000 മുതൽ 2019 വരെയുള്ള ശരാശരി വളർച്ചാ നിരക്ക് 3.6 ശതമാനമായിരുന്നു. ഇതിലും താഴെയാണ് വളർച്ച.
പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്കിൽ ആണ് ഇന്ത്യയുടെ വളർച്ചാ പ്രവചനങ്ങൾ ഐഐഎഫ് നിലനിർത്തിയത്. 2025 മാർച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഏഴു ശതമാനം വളരുമെങ്കിലും തൊട്ടടുത്ത വർഷത്തിൽ ഇത് 6.5 ശതമാനമായിരിക്കും എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയിൽ 2023-ൽ ജിഡിപി വളർച്ച 8.2 ശതമാനമായിരുന്നു.അതേസമയം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ വിശ്വാസമുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രതികരിച്ചു.