രാജ്യത്ത് പ്രതിസന്ധി ഉണ്ടായ സന്ദർഭങ്ങളിലെല്ലാം ടാറ്റയുടെ ദേശസ്നേഹം വെളിപ്പെട്ടിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ ഭീകരാക്രമണ ഘട്ടം ഓർത്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ടാറ്റക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. ഇന്ത്യൻ ബിസിനസ് ലോകത്ത് മികച്ച മൂല്യങ്ങൾ മുറുകെ പിടിച്ചിരുന്ന വ്യക്തിയാണ് ടാറ്റ. ടാറ്റ ഗ്രൂപ്പിനെ പുതിയ ഉയരങ്ങളിലെത്തിച്ചിട്ടും രത്തൻ ടാറ്റയെപ്പോഴും ലാളിത്യം മുറുകെപിടിച്ചു.
അദ്ദേഹത്തിൻ്റെ അഭാവം സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിലും അനുഭവപ്പെടുന്നുണ്ട്. വ്യവസായികളും സംരംഭകരും പ്രൊഫഷണലുകളുമൊക്കെ ആ വിയോഗത്തിൽ വിലപിക്കുന്നു. ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന ടാറ്റയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത ലോകമെമ്പാടും അനുഭവപ്പെടുന്നുണ്ട്.
യുവാക്കൾക്ക് ടാറ്റ പ്രചോദനമായിരുന്നു. സ്വപ്‌നങ്ങളെ പിന്തുടരാൻ അദ്ദേഹം പഠിപ്പിച്ചു.
വിജയത്തിനൊപ്പം അനുകമ്പയും വിനയവും കൈവിടരുതെന്ന് ഓർമിപ്പിക്കുന്നു. ബിസിനസ് ലോകത്തെ ഏറ്റവും മികച്ച പാരമ്പര്യങ്ങൾ. സമഗ്രമായ മികച്ച സേവനങ്ങൾ ടാറ്റ എന്നും മൂല്യങ്ങൾ മുറുകെ പിടിച്ചു. സത്യസന്ധതയും വിശ്വാസ്യതയും മൂലം ടാറ്റ ഗ്രൂപ്പ് പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു.
ഇന്ത്യയിലെ സ്റ്റാർട്ട്അപ്പ് ഇക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക സംഭാവന നൽകി. നിരവധി പുതിയ സംരംഭങ്ങളിൽ നിക്ഷേപം നടത്തി.മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് ടാറ്റ എപ്പോഴും പിന്തുണ നൽകുമായിരുന്നു. അദ്ദേഹത്തിൻ്റെ ഏറ്റവും നിർണായകമായ ഗുണങ്ങളിൽ ഒന്നാണ്. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവസംരംഭകർക്കുള്ള പങ്ക് അദ്ദേഹം തിരിച്ചറിഞ്ഞു.