ആന്ധ്രയുടെ സാമ്പത്തിക വികസനം; എൻ ചന്ദ്രശേഖരനൊപ്പം കൈകോർക്കും

Date:

ആന്ധ്രയുടെ സാമ്പത്തിക വികസനം; ടാറ്റയുടെ വലംകൈ എൻ ചന്ദ്രശേഖരനൊപ്പം കൈകോർക്കും

തമിഴ്നാട്ടിലെ ഒരു കർഷക കുടുംബത്തിൽ നിന്ന് രത്തൻ ടാറ്റ ഒഴിഞ്ഞു വെച്ച ടാറ്റ സൺസിൻ്റെ ചെയർമാൻ സ്ഥാനത്തേക്ക് എത്തിയ വ്യക്തി. എൻ ചന്ദ്രശേഖരൻ എന്നാൽ മുംബൈയിലെ ബിസിനസ് സർക്കിളിൽ അത് ചന്ദ്രയാണ്. കൂടുതൽ അടുപ്പമുള്ളവർ നടരാജൻ എന്ന് വിളിക്കും.

ആന്ധ്രയുടെ സാമ്പത്തിക വികസനത്തിനായി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു രൂപീകരിച്ച പ്രത്യേക ടാസ്ക്ഫോഴ്സിൻ്റെ സഹ അധ്യക്ഷനാകും ഇനി അദ്ദേഹം.

തമിഴ്‌നാട്ടിലെ മോഹനൂരിൽ ഒരു കർഷക കുടുംബത്തിൽ ജനനം. സർക്കാർ സ്കൂളിൽ വിദ്യാഭ്യാസം. കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് അപ്ലൈഡ് സയൻസസിൽ ബിരുദം.

തിരുച്ചിറപ്പള്ളിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം.

ടാറ്റ സൺസിൽ ഒരു ഇൻ്റേണായി ആയിരുന്നു കരിയറിൻെറ തുടക്കം. 1987-ൽ ടിസിഎസിലെ തൻ്റെ കരിയർ ആരംഭിക്കുമ്പോൾ നടരാജൻ എന്ന് വിളിപ്പേരുള്ള എൻ .ചന്ദ്രശേഖരൻ സ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല ഒരിക്കൽ മാതൃകമ്പനിയുടെ ചെയ‍ർമാൻ സ്ഥാനത്ത് എത്തുമെന്ന്.

ടാറ്റ സൺസിൻ്റെ ചെയർമാനായ എൻ ചന്ദ്രശേഖരൻ നേരത്തെ ടിസിഎസിൻ്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായിരുന്നു. 2 2009 ഒക്ടോബറിൽ, 46-ആം വയസ്സിൽ ആണ് ടിസിഎസിൻ്റെ സിഇഒ ആകുന്നത്.

എൻ. ചന്ദ്ര ശേഖരൻ്റെ മേൽനോട്ടത്തിൽ, ടിസിഎസ് 2015-2016 സാമ്പത്തിക വർഷത്തിൽ ഏകദേശം 1.36 ലക്ഷം കോടി രൂപ വരുമാനം നേടിയിരുന്നു.

സ്വകാര്യ മേഖലയിലെ ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യമേറിയ തൊഴിൽദാതാവായി ടിസിഎസ് വളർന്നു. ടാറ്റ സൺസിലെ തൻ്റെ നേതൃസ്ഥാനം രത്തൻ ടാറ്റ ഒഴിയാൻ തീരുമാനിച്ചപ്പോൾ, ആ ചുമതല തൻ്റെ വിശ്വസ്തനായ എൻ ചന്ദ്രശേഖരനെ ഏൽപ്പിക്കുകയായിരുന്നു.

ടാറ്റ സൺസിൻ്റെ ചെയർമാനായി ചുമതലയേറ്റതു മുതൽ, ഡിജിറ്റൽ നവീകരണം ഉൾപ്പെടെ വിവിധ മേഖലകളിലെ കമ്പനിയുടെ പരിവർത്തനത്തിന് ചുക്കാൻ പിടിക്കുകയാണ് എൻ. ചന്ദ്രശേഖരൻ.

ഇപ്പോൾ മുകേഷ് അംബാനി താമസിക്കുന്നതിനടുത്ത് ഏറ്റവും ഉയർന്ന മൂല്യമുള്ള റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളിൽ ഒന്നിൽ ആണ് ചന്ദ്രശേഖരൻ്റെ താമസം. 113 കോടി രൂപയാണ് 2023- ലെ വാർഷിക വരുമാനം.

എൻ ചന്ദ്രശേഖരൻ ഈ സംരംഭത്തിൻ്റെ സഹ അധ്യക്ഷനാകുമെന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...