73ാം പിറന്നാൾ നിറവിൽ മലയാളത്തിന്റെ മമ്മൂക്ക; ആശംസകൾ നേർന്ന് മലയാളക്കര

Date:

മലയാളത്തിന്റെ മമ്മൂട്ടിക്ക് ഇന്ന് 73 ആം പിറന്നാൾ. ആശംസകളുമായി നിറയുകയാണ് ആരാധകരും സഹപ്രവർത്തകരും. ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടത്? എന്ന ചോദ്യത്തിന് ഹൃദയംതൊട്ട് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. എത്ര നാൾ അവരെന്നെ ഓർക്കും? ഒരു വർഷം. 10 വർഷം, 15 വർഷം? അതു കഴിഞ്ഞാൽ തീർന്നു. ലോകാവസാനം വരെ മനുഷ്യർ ഓർത്തിരിക്കണമെന്നു നമ്മൾ പ്രതീക്ഷിക്കരുത്. അങ്ങനെയൊന്നും ആർക്കും സംഭവിക്കില്ല. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാൾ മാത്രമാണ് ഈ ഞാൻ. ഒരു വർഷത്തിൽ കൂടുതൽ അവർ എന്നെ ഓർത്തിരിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. പക്ഷേ ആരാധകർ ഇതു തിരുത്തി പറയും. അന്നും ഇന്നും സിനിമ മടുക്കാത്ത ഒരാളെ എങ്ങനെ കാലം മറക്കുമെന്ന്.

പ്രായം മമ്മൂട്ടിക്ക് മുന്നില്‍ സലാം വച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. അഞ്ച് പതിറ്റാണ്ടിനോട് അടുക്കുമ്പോഴും ഇന്നും നല്ല കഥകള്‍ക്ക് ചെവി കൊടുക്കാന്‍ മടി കാണിക്കാറില്ല മമ്മൂക്ക. തന്നിലെ നടനെ തേച്ചുമിനുക്കാന്‍ താരസിംഹാസനം തടസവുമല്ല. പുതിയ മമ്മൂട്ടി പഴയ മമ്മൂട്ടി എന്നൊന്നില്ല. എന്നും എപ്പോഴും അയാള്‍ വേഷങ്ങളുടെ വൈവിധ്യങ്ങള്‍ കൊണ്ട് സ്വയം പുതുക്കിക്കൊണ്ടേയിരിക്കുന്നു.

1971 ല്‍ സത്യന്‍ മാഷിന്റെ കാല്‍തൊട്ട് വന്ദിച്ച് തുടക്കം. പിന്നെ ചെറുവേഷങ്ങളിലൂടെ അമരത്തേക്ക്. പിന്നീട് മികവുകൊണ്ട് കൊണ്ട് മലയാള സിനിമയുടെ നെടുംതൂണായ പതിറ്റാണ്ടുകള്‍ ഉണ്ടായി. എംടിയുടെ കഥാപാത്രങ്ങളെ മമ്മൂട്ടിയോളം അനശ്വരമാക്കിയ മറ്റാരുമില്ല.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്. അങ്ങനെ പലഭാഷകള്‍, പല മൊഴിഭേദങ്ങള്‍, ഒരേയൊരു മമ്മൂട്ടി. തന്നെ കാണാനെത്തുന്ന ആരാധകന്‍ കയ്യില്‍ കരുതേണ്ട ഒരു കാര്യമുണ്ട്. അവരുടെ നാട്ടില്‍ അവര്‍ ചെയ്യുന്ന സാമൂഹിക സേവനങ്ങളുടെ വിവരങ്ങള്‍. അത് ചെറുതാണെങ്കിലും വലുതാണെങ്കിലും ആ ആരാധകന് മമ്മൂട്ടിയുടെ മനസിലാണ് സ്ഥാനം. അഭ്രപാളിയില്‍ മിന്നി തെളിയുമ്പോഴും നോവ് കാണുന്ന നക്ഷത്രമായി മമ്മൂട്ടി ഇനിയും നിറയും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...