ലേഡി സൂപ്പർ സ്റ്റാർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം നയൻതാരയെ. കാരണം പരിസാഹങ്ങളും കല്ലേറുകളും ഇരുപാട് ഉണ്ടായിട്ടുണ്ട് കരിയറിന്റെ തുടക്കത്തിൽ നയൻസിന്. എന്നാൽ അതിനെയെല്ലാം തൻ്റെ ഇശ്ചാശക്തികൊണ്ടു കരഘോഷങ്ങളും അംഗീകാരങ്ങളുമാക്കി മാറ്റി വലിയൊരു ആരാധക വൃന്ദത്തെ നയൻസിന് സൃഷ്ടിക്കാൻ കഴിഞ്ഞു. ഇന്ന് വിവാഹിതയും രണ്ടുകുഞ്ഞുങ്ങളുടെ അമ്മ കൂടിയായ നയൻസ് നാല്പത്തിലേക്ക് കടന്നിരിക്കുകയാണ്.
സിനിമാ സ്വപ്നമില്ലാതിരുന്ന ഒരു മലയാളി പെൺകുട്ടി തെന്നിന്ത്യ മുഴുവൻ ആരാധിക്കുന്ന ഒരു ലേഡി സൂപ്പർ സ്റ്റാർ ആയി മാറണം എങ്കിൽ അവർ എടുത്തിരിക്കുന്ന എഫേർട്ട് ചില്ലറ ആകില്ല. ഒരു സിനിമാ സ്റ്റോറി പോലെ സംഭവബഹുലമായിരുന്നു എന്നും നയൻസിന്റെ ജീവിതം. സ്നേഹിക്കപെടാൻ അല്ലെങ്കിൽ മനസ്സ് തുറന്നു സ്നേഹിക്കാൻ ഏറെ ആഗ്രഹിച്ച ആളാണ് നയൻസ് എന്നാണ് പരിചയക്കാർ പറയുന്നത്. മാത്രമല്ല പ്രശസ്തി വാനോളം ഉയരുമ്പോഴും വിനയം എവിടെയും പ്രകടമാക്കുന്ന ആളാണ് നയൻസ് എന്നും ഏറെ പ്രിയപ്പെട്ടവർ പറയുന്നു.
സംവിധായകൻ സത്യൻ അന്തിക്കാട് മനസിനക്കരെയിലേക്ക് നായികയെ തിരയുന്ന നേരത്താണ് മാഗസിൻ കവറിൽ തിരുവല്ലക്കാരി ഡയാന എന്ന പെൺകുട്ടിയുടെ ചിത്രം കാണുന്നത്. ഫോൺ വിളിച്ച് അന്വഷിച്ച് ഡയാനയെ നേരിട്ടു കാണാൻ പറ്റുമോ എന്ന് തിരക്കി.
നായികയായി ഫിക്സ് ചെയ്തെന്ന് സത്യൻ പറഞ്ഞപ്പോൾ ‘ഇല്ല സർ, അഭിനയിക്കാൻ എനിക്ക് താത്പര്യമില്ല’ എന്നായിരുന്നു ആ കുട്ടിയുടെ മറുപടി. ‘ബന്ധുക്കൾക്കൊന്നും സിനിമയിൽ അഭിനയിക്കാൻ വിടുന്നതിനോട് താല്പര്യമില്ലെ’ന്നതായിരുന്നു കാരണം. ‘ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും താത്പര്യക്കുറവുണ്ടോ’ എന്നു ചോദിച്ചപ്പോൾ ‘ഇല്ല’ എന്നതായിരുന്നു മറുപടി.
അങ്ങനെ മലയാളവും തമിഴും ബോളിവുഡ് വരെ നീണ്ടു കിടക്കുകയാണ് നയൻസും അവരുടെ പ്രശസ്തിയും കടന്നു വന്ന വഴികൾ ഏറെ കല്ലും മുള്ളും നിറഞ്ഞതായിരുന്നു, ഏറ്റവും ഒടുവിലത്തെ തുറന്നു പറച്ചിൽ പോലും നയൻസിന്റെ വ്യക്തിത്വമാണ് തുറന്നു പറയുന്നത്. അതേസമയം നയൻസിന്റെ Beyond the Fairy Tale പുറത്തിറങ്ങിയതിന് പിന്നാലെയാണ് അമ്മ ഓമന കുര്യന്റെ തുറന്നു പറച്ചിലും സോഷ്യൽ മീഡിയയിൽ നിറയുന്നത്.
“രാവിലെ എഴുന്നേറ്റാലുടനെ അമ്മയുടെ അടുത്ത് പോയാണ് ഞാൻ പ്രാർത്ഥിക്കുന്നത്. യേശുവിനെയും പ്രാർത്ഥിക്കും. അതും ഇതുമുണ്ട്. ആ അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ച് തന്നത്”, എന്നാണ് ഓമന കുര്യൻ പറഞ്ഞത്.