കാത്തിരുന്ന ആ ദിവസമിങ്ങെത്തി!
തന്റെ സിംഗിള്‍ ലൈഫ് അവസാനിപ്പിയ്ക്കുന്നു എന്ന സൂചന അടുത്തിടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആര്യ ബഡായി നല്‍കിയിരുന്നു. ഒരു വിദേശ യാത്രയുടെ വീഡിയോയ്‌ക്കൊപ്പം, സിംഗിള്‍ മദര്‍ ആയുള്ള തന്റെ അവസാനത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പ് എന്നായിരുന്നു ക്യാപ്ഷനായി തുടങ്ങിയത്. സിംഗിള്‍ മദര്‍ മിംഗിള്‍ ആവാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത ആരാധകരും ആഘോഷിച്ചു, ആശംസകളുടെ പ്രവാഹമായിരുന്നു സോഷ്യല്‍ മീഡിയയില്‍.
ഇപ്പോഴിതാ ആര്യ പങ്കുവച്ച പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചടങ്ങുകള്‍ക്ക് വേണ്ടി ആര്യ ഒരുങ്ങി എന്ന് വ്യക്തമാക്കുന്നു. ‘ഇവന്റ് റെഡി’ എന്ന് പറഞ്ഞാണ് ഒരു വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഒരുക്കങ്ങളുടെ സൂചന ആര്യയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കാണാം.
ബഡായി ബംഗ്ലാവ് എന്ന ഷോ മുതല്‍ ആര്യയെ മലയാളികള്‍ക്കറിയാം. അതിന് ശേഷം നിരവധി ഷോകളുടെ ആങ്കറായും, നടിയായും ആര്യ എത്തി. ബിഗ് ബോസ് എന്ന ഷോയ്ക്ക് ശേഷമാണ് ആര്യയ്ക്ക് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. ഷോയില്‍ വച്ച് തന്റെ പ്രണയ ബന്ധത്തെ കുറിച്ചും ആര്യ വെളിപ്പെടുത്തിയിരുന്നു.
നടി അര്‍ച്ചന സുശീലന്റെ സഹോദരനും ബിസിനസ്സുകാരനുമായ രോഹിത് സുശീലാണ് ആര്യയുടെ ആദ്യ ഭര്‍ത്താവ്. ചെറിയ പ്രായത്തില്‍ തന്നെ വിവാഹവും വിവാഹ മോചനവും കഴിഞ്ഞു. പക്വതയില്ലാത്ത പ്രായത്തിന്റെ പ്രശ്‌നങ്ങളായിരുന്നു ആ വിവാഹത്തില്‍ സംഭവിച്ചത് എന്ന് നടി പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ പ്രണയ വിവാഹത്തെക്കാള്‍ ആര്യയെ വേദനിപ്പിച്ചത് പിന്നീടുണ്ടായ പ്രണയവും വിരഹവുമാണ്. അതേ കുറിച്ച് നടി ഇമോഷണലായി പറഞ്ഞതെല്ലാം വൈറലുമായിരുന്നു.