ദിലീപ് നായകനാവുന്ന 150-ാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ. ഫസ്റ്റ് ലുക്കിനൊപ്പം നാളെ രാവിലെ 10.10 നാണ് പേര് പ്രഖ്യാപിക്കുക. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. മാജിക് ഫ്രെയിംസിന്റെ 30-ാം നിര്‍മ്മാണ സംരംഭവുമാണ് ഇത്. നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രത്തിന്റെ സംവിധാനം.
ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനൽ ദേവ് ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പം ഉള്ള മൂന്നാമത്തെ ചിത്രവും. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, വിതരണം മാജിക് ഫ്രെയിംസ്. എറണാകുളവും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ.