ദിയ കൃഷ്ണയുടെ വിവാഹം ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അഹാനയും സംഘവും. ആദ്യം തന്നെ ഞാന്‍ എന്റെ കാര്യങ്ങളെല്ലാം സെറ്റാക്കി വെച്ചു. അവസാനനിമിഷത്തെ ഓട്ടത്തിന് വയ്യ. ഡ്രസ് ഡിസൈനിംഗായാലും ആഭരണങ്ങളായാലും ആദ്യം സെറ്റാക്കിയത് അഹാനയാണ്. ആഗ്രഹിച്ചത് പോലെ തന്നെയുള്ള ഡിസൈനാണ് ലഭിച്ചത്. അപൂര്‍വ്വമായി മാത്രമാണ് മനസിലെ ഡിസൈന്‍ അതുപോലെ തന്നെ ചെയ്ത് കിട്ടുന്നത്. ഇത്തവണ അത് സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും അഹാന പറഞ്ഞിരുന്നു.
ദിയ ആഗ്രഹിക്കുന്നത് പോലെ തന്നെ കാര്യങ്ങളെല്ലാം മനോഹരമായി ചെയ്യുന്നുണ്ട് അഹാന. ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടി സംഘടിപ്പിച്ചത് അഹാനയും ഇഷാനിയും ആയിരുന്നു. ബ്രൈഡല്‍ ഷവറിനെക്കുറിച്ച് പറഞ്ഞതും അമ്മു എല്ലാം ഏറ്റെടുക്കുകയായിരുന്നു. വ്യത്യസ്തമായ രീതിയിലുള്ള അറേഞ്ച്‌മെന്റുകള്‍ അഹാനയുടെ പ്ലാനാണ്. കിട്ടുന്നത് സെറ്റാക്കി സന്തോഷിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ അമ്മുവും നീയും എല്ലാം കൃത്യമായി സെറ്റാക്കി സന്തോഷം കണ്ടെത്തുന്നവരാണ്, അതിനാല്‍ ഇത് മോശമാകില്ലെന്ന് ഉറപ്പുണ്ടെന്നായിരുന്നു അന്ന് ദിയ പ്രതികരിച്ചത്.
ഇപ്പോഴിതാ ദിയയുടെ മെഹന്ദി ചടങ്ങിന്റെ വിശേഷം പങ്കിട്ടിരിക്കുകയാണ് അഹാന. 10 വര്‍ഷത്തിന് ശേഷമാണ് ഞാന്‍ കൈയ്യില്‍ മെഹന്ദി ഇടുന്നത്. അതെനിക്ക് ഏറെ പ്രിയപ്പെട്ടൊരാളുടെ വിവാഹത്തിന് വേണ്ടി കൂടിയാണെന്നായിരുന്നു അഹാന കുറിച്ചത്. ആ ക്യാപ്ഷനിലുണ്ട് ദിയയോടുള്ള സ്‌നേഹം. ഡിസൈനും കൊള്ളാം, ആ ക്യാപ്ഷനും സൂപ്പര്‍. ഇത് കാണുമ്പോള്‍ തന്നെ സന്തോഷം തോന്നുന്നു എന്നുമായിരുന്നു ചിത്രങ്ങള്‍ക്ക് താഴെയുള്ള കമന്റുകള്‍. മനോഹരമായ മെഹന്ദി ഡിസൈനാണ് അഹാനയുടെ കൈയ്യിലേത് എന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.
ദിയ മറ്റൊരു വീട്ടിലേക്ക് പോവുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. പക്ഷേ, ഇവിടെ അടുത്ത് തന്നെയാണ് അവര്‍ സെറ്റില്‍ ചെയ്യുന്നത്. ബാംഗ്ലൂരിലേക്ക് പോവാനായിരുന്നു ആദ്യം തീരുമാനിച്ചത്. അത് മാറ്റി ഇവിടെ അടുത്ത് ഫ്‌ളാറ്റ് എടുത്തതില്‍ സന്തോഷമുണ്ട്. എപ്പോള്‍ വേണമെങ്കിലും പോയി കാണാമല്ലോ, പിന്നെ അവള്‍ക്ക് ഇങ്ങോട്ടും വരാമല്ലോയെന്നുമായിരുന്നു അഹാന പറഞ്ഞത്.