സഹോദരിമാര്‍ ഒരുക്കിയ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയോടെയായിരുന്നു ദിയയുടെ കല്യാണാഘോഷങ്ങള്‍ തുടങ്ങിയത്. അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പണ്ടത്തപ്പോലെ കെട്ടിച്ച് വിടുന്ന പതിവില്ലല്ലോ ഇപ്പോള്‍ എന്നും അഹാന ചോദിച്ചിരുന്നു. അനിയത്തിയുടെ കല്യാണം ആഘോഷമാക്കാന്‍ എല്ലാത്തിനും നേതൃത്വം കൊടുത്ത് മുന്നില്‍ തന്നെ അഹാന ഉണ്ടായിരുന്നു. കല്യാണ വിശേഷങ്ങള്‍ പങ്കുവെച്ച് എല്ലാവരും എത്തിയിരുന്നു. കല്യാണത്തിന് മുന്‍പ് നടന്ന ഹല്‍ദി, സംഗീത് നൈറ്റ് പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരുന്നു.
ഹല്‍ദിയിലും സംഗീത് നൈറ്റിലും കല്യാണത്തിനുമെല്ലാം ഇഷാനിയുടെ ലുക്കും ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇഷാനി ഹല്‍ദി ചിത്രങ്ങള്‍ പങ്കുവെച്ചത്. ദിയയ്ക്കും അശ്വിനുമൊപ്പം ചിരിച്ച് പോസ് ചെയ്യുകയായിരുന്നു ഇഷാനി. എത്രത്തോളം ആഗ്രഹിച്ച ചടങ്ങാണ് ഇതെന്ന് ദിയയുടെ മുഖം പറയുന്നുണ്ട്. ചേച്ചിയാണെങ്കിലും സുഹൃത്തുക്കളെപ്പോലെയാണ് ഞങ്ങള്‍. കുട്ടിക്കാലം മുതലേ ഓസി എന്റെ ആളാണ്, ഞാന്‍ കരഞ്ഞാല്‍ കൂടെക്കരയും. അവളുടെ എല്ലാ കുരുത്തക്കേടിനും ഞാന്‍ കൂട്ട് നില്‍ക്കാറുണ്ടെന്നും ഇഷാനി പറഞ്ഞിരുന്നു.
അമ്മ അറിയാതെ മുടി മുറിച്ച സംഭവത്തെക്കുറിച്ചും ഇഷാനി തുറന്ന് പറഞ്ഞിരുന്നു. അന്ന് അവള്‍ക്ക് ഞാന്‍ മോശമില്ലാതെ മുടി വെട്ടിക്കൊടുത്തിരുന്നു. അന്ന് അമ്മ ഞങ്ങളെ വീടിന് ചുറ്റും ഓടിച്ചിട്ട് തല്ലുകയായിരുന്നു. എന്നാലും ഇഷാനീ നീ ഇങ്ങനെ ചെയ്തല്ലോ എന്നായിരുന്നു അമ്മ പറഞ്ഞത്. അമ്മയുടെ കണ്ണില്‍ ഞാന്‍ സല്‍സ്വഭാവിയായ, കുരുത്തക്കേടൊന്നുമില്ലാത്ത കുട്ടിയായിരുന്നു.