കല്യാണം എന്ന വാക്കിന്റെ അർത്ഥം നല്ലത് എന്നാണ്; നല്ലത് വിവാഹമെന്ന് ക്രിസ്.
ക്രിസ് വേണുഗോപാൽ ദിവ്യ ശ്രീധർ വിവാഹം വളരെ വലിയ ചർച്ചകൾക്കാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഒരു ഇടക്ക് തുടക്കം കുറിച്ചത്. വിവാഹം കഴിഞ്ഞശേഷം ഇരുവരും നേരിട്ട സൈബർ അറ്റാക്കിനു ഒരു പരിധിയും ഉണ്ടായിരുന്നില്ല. വളരെ മോശമായ കമന്റുകളിലൂടെയാണ് ഇരുവരുടെയും വിവാഹവാർത്ത ചില സദാചാരവാദികൾ സ്വീകരിച്ചതും.
49 വയസ് മാത്രമുള്ള ക്രിസിനെ അപ്പൂപ്പൻ എന്നും മുത്തശ്ശൻ എന്നുമൊക്കെ കാര്യമറിയാതെ കളിയാക്കിയത് നിരവധി ആളുകൾ ആണ്. അദ്ദേഹത്തെ അറിയുന്നവർക്ക് അറിയാം വളരെ ജീനിയസ് ആയ വിവിധ വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള ഒരു വ്യക്‌തിയാണ് ക്രിസ് എന്ന്!
നമ്മൾ കാണുന്ന മിക്ക പരസ്യങ്ങളിലെയും ഇംഗ്ലിഷിലും മലയാളത്തിലും സ്ഥാപനങ്ങളുടെ പേരും കാപ്ഷനും പറയുന്നത് ഇദേഹമാണ്. തന്റെ രൂപത്തിൽ ഒരു മാറ്റവും വരുത്താതെ നരച്ച താടി അപമാന ഭാരമായി കാണാതെയാണ് ക്രിസ് വിവാഹത്തിന് എത്തിയത്. മുൻ വിവാഹത്തിൽ നിന്നും ഒരുപാട് ട്രോമകൾ ഏൽക്കേണ്ടി വന്ന കഥയൊക്കെയും കൃസ് തുറന്നു പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ആഴ്ച്ച ആയിരുന്നു ക്രിസിന്റെയും ദിവ്യയുടെയും വിവാഹം. വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് സജീവമാണ് ഇരുവരും. ക്രിസിന്റെ കസിൻ വഴി വന്ന ആലോചനയാണ്. ക്രിസുമായി പത്തരമാറ്റ് സീരിയലിൽ വർക്ക് ചെയ്തിട്ടുണ്ട് ദിവ്യ. ഇടക്ക് ക്രിസിന്റെ മോട്ടിവേഷൻ ക്ലാസ്സിൽ താൻ പങ്കെടുത്തിട്ടുണ്ട് എന്നാൽ ഒരിക്കലും വിവാഹം നടക്കുമെന്ന് കരുതിയില്ലെന്നാണ് വിവാഹ ശേഷം ദിവ്യ പ്രതികരിച്ചത്. ദിവ്യക്ക് രണ്ടുമക്കൾ ആണുള്ളത്. ഇവരും ക്രിസിനും ദിവ്യക്കും ഒപ്പമാണുള്ളത്.