സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് സുരേഷ് ഗോപിക്ക് ആരാധകർ ഏറെയാണ് സോഷ്യൽ മീഡിയയിൽ. എന്ത് പോസ്റ്റ് പങ്കുവച്ചാലും നിറഞ്ഞ കയ്യടിയാണ് ലഭിക്കുക. അച്ഛനും അമ്മയ്ക്കും എപ്പോഴും നിഴലായി മാധവ് ഉണ്ട്. വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയാണ്, കുരുത്തക്കേടിനു ഒട്ടും കുറവില്ലാത്ത കുട്ടിയായിരുന്നു എന്നാണ് മാധവിനെ കുറിച്ച് അച്ഛൻ വാത്സല്യത്തോടെ സംസാരിച്ചിട്ടുള്ളത്. ചേട്ടൻ ഗോകുൽ സുരേഷ് മുൻപേ തന്നെ സിനിമയിൽ എത്തിയിരുന്നു. പിന്നാലെയാണ് ഗോകുലും സിനിമയിലേക്ക് എത്തിയതും.
മാധവ് സുരേഷ് ആദ്യമായി നായകനാവുന്ന ചിത്രം ‘കുമ്മാട്ടിക്കളി’ (Kummattikkali) ആണ്. സെപ്റ്റംബർ പതിമൂന്നോടെയാണ് ചിത്രം തീയേറ്ററുകളിൽ എത്തുക . സൂപ്പർഗുഡ് ഫിലിംസിന്റെ ആർ.ബി. ചൗധരി നിർമ്മിക്കുന്ന ‘കുമ്മാട്ടിക്കളി’, ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിൻസെന്റ് സെൽവ ആണ് സംവിധാനം ചെയ്യുന്നത്. വിൻസന്റ് സെൽവയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ‘കുമ്മാട്ടിക്കളി. ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ മാധവ് പറഞ്ഞ വാക്കുകൾ നോക്കാം.
” സിനിമയെ പറ്റി സംസാരിക്കാൻ ആണെങ്കിൽ നാല് ആൺപിള്ളേർ ഒന്നും അല്ലാത്ത അവസ്ഥയിൽ നിന്നും ജീവിതം ബിൽഡ് ചെയ്തുവരുന്നു. അതാണ് കഥ. അതിൽ ഫ്രണ്ട്ഷിപ്പിന് ഒരുപാട് വാല്യൂ കൊടുത്തിട്ടുണ്ട്, റൊമാന്സിന് ഒരുപാട് വാല്യൂ കൊടുത്തിട്ടുണ്ട്. ഫാമിലിക്കും ഒരുപാട് പ്രാധാന്യം കൊടുത്തിട്ടുള്ള സിനിമയിൽ റ്റുഗദർനെസിന് ആണ് വലിയ കാര്യം. ഒന്നിച്ചു നിന്ന് സീറോയിൽ നിന്നും മുകളിലേക്ക് ഉയർന്നുവരുന്ന ഒരു കഥയാണ് പറയുന്നത്. ഒരു ഫെയ്ലർ സക്സസ് സ്റ്റോറി പോലെ പലർക്കും റിലേറ്റ് ചെയ്യാൻ പറ്റും. അതുകൊണ്ടുതന്നെ തീയേറ്ററിൽ പോയി എല്ലാവരും കാണണം എന്നൊരു ഒപ്പീനിയൻ എന്റെ സൈഡിൽ നിന്നും ഉണ്ട്. എല്ലാവരും കണ്ട് അനുഗ്രഹിക്കണം എന്റെ ടീമിന് വേണ്ടി പ്രാർത്ഥിക്കണം”, ഗോകുൽ സുരേഷ് പറയുന്നു.