മമ്മൂട്ടി ചോദിച്ച ആ ചോദ്യം, ഒന്നും എളുപ്പത്തില്‍ കിട്ടിയതല്ല എന്ന് നിഖില വിമല്‍

Date:

അഴകിയ ലൈലയായി നിറഞ്ഞു നില്‍ക്കുകയാണ് നിഖില വിമല്‍. തമിഴിലും മലയാളത്തിലും മികച്ച സിനിമകള്‍. എന്നാല്‍ ഒട്ടും താത്പര്യമില്ലാതെയാണ് ഞാന്‍ അഭിനയത്തിലേക്ക് വന്നത് എന്ന് നിഖില പറയുന്നു. തുടക്കത്തിലെ ചില മോശം അനുഭവങ്ങള്‍ കാരണം മടുത്ത് ഇറങ്ങിപ്പോകാന്‍ നിന്നതാണെന്നും നിഖില പറഞ്ഞു

ഇന്ന് മലയാള സിനിമയുടെ അഴകിയ ലൈലയായിട്ടാണ് നിഖില വിമല്‍ അറിയപ്പെടുന്ന. ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രത്തിന് ശേഷം നടിയ്ക്ക് കിട്ടിയ സ്വീകരണം ഒന്ന് വേറെ തന്നെയാണ്.

ഇന്ന് മലയാള സിനിമയുടെ അഴകിയ ലൈലയായിട്ടാണ് നിഖില വിമല്‍ അറിയപ്പെടുന്ന. ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രത്തിന് ശേഷം നടിയ്ക്ക് കിട്ടിയ സ്വീകരണം ഒന്ന് വേറെ തന്നെയാണ്. മലയാളത്തിലും തമിഴിലുമായി നല്ല കുറേ ചിത്രങ്ങളുമായി തിരക്കിലാണ് നടി.

അതിനിടയില്‍ എസ് എസ് മ്യൂസിക് ചാനലിന്റെ പോട്കാസ്റ്റ് വീഡിയോയില്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും, തുടക്കകാലത്തെ കുറിച്ചും നിഖില വിമല്‍ സംസാരിക്കുകയുണ്ടായി

മറ്റൊരു കലയായിട്ട് മാത്രമാണ് അച്ഛനുമമ്മയും സിനിമയെ കണ്ടിരുന്നത്. പതിമൂന്നാം വയസ്സിലാണ് സിനിമയിലേക്കുള്ള ആദ്യത്തെ അവസരം വരുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തില്‍ ജയറാമേട്ടന്റെ പെങ്ങളായി തുടക്കം. ആ സിനിമയില്‍ അഭിനയിച്ചതെല്ലാം ലെജന്റ്‌സ് ആയിരുന്നു. പക്ഷേ എന്താണ് സിനിമ എന്നോ, അതിന്റെ വില എന്താണെന്നോ എനിക്കറിയില്ലായിരുന്നു.

പിന്നീട് തമിഴില്‍ നിന്ന് ചില സിനിമകള്‍ വന്നു. അത് ചെയ്തുവെങ്കിലും, ഒന്നും റിലീസായില്ല. വളരെ മോശം അനുഭവമായിരുന്നു അത്. പൈസയും കൃത്യമായി കിട്ടില്ല, വണ്ടിക്കൂലിയും തരില്ല, ഏതെങ്കിലും ട്രെയിനില്‍ കയറ്റി വിടുന്ന അവസ്ഥയായിരുന്നു.

അതിന് ശേഷം അഭിനയിക്കാന്‍ തന്നെ മടിയായിരുന്നു. സിനിമയേ വേണ്ട എന്ന് കരുതിയിരുന്നപ്പോഴാണ് ശ്രീബാല എന്ന സംവിധായികയുടെ ആദ്യ ചിത്രത്തിലേക്ക് അവസരം വരുന്നത്.

എന്റെ ആദ്യ ചിത്രത്തില്‍ സത്യന്‍ അന്തിക്കാട് സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു ചേച്ചി. അതുകൊണ്ട് തന്നെ ആ സിനിമ ഏറ്റെടുത്തു. അത് ഹിറ്റായി.

ഇതിന് ശേഷമാണ് തമിഴില്‍ നിന്ന് വെട്രിവേല്‍ എന്ന സിനിമ വന്നത്. അത് മികച്ച വിജയമായതോടെ സിനിമയില്‍ നിന്ന് നല്ല അവസരങ്ങള്‍ വന്നു തുടങ്ങി. അതിന് ശേഷമാണ് സിനിമ കൂടുതല്‍ സീരിയസായി എടുത്തത്.

എനിക്ക് മനേജര്‍ ഒന്നുമില്ല, എന്റെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതും, പേമെന്റിനെ കുറിച്ച് സംസാരിക്കുന്നതും, കോര്‍ഡിനേറ്റ് ചെയ്യുന്നതും എല്ലാം ഞാന്‍ തന്നെയാണ്.

തുടക്കത്തിലുള്ള എന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരുന്നത് അച്ഛനും അമ്മയും അല്ലെങ്കില്‍ ചേച്ചിയോ കസിന്‍സോ ഒക്കെയാണ്.

അങ്ങനെയുള്ള സിനിമകളെ കുറിച്ചോര്‍ത്ത് ആദ്യമൊക്കെ കുറ്റബോധം തോന്നിയിരുന്നുവെങ്കിലും, പിന്നീട് സിനിമകള്‍ തിരഞ്ഞെടുക്കാന്‍ ഞാന്‍ പഠിച്ചത് ആ തെറ്റുകളില്‍ നിന്നാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ കുറ്റബോധം പോയി.

സിനിമയില്‍ ഒന്നും എനിക്ക് എളുപ്പത്തില്‍ കിട്ടിയതല്ല, കഷ്ടപ്പെട്ട് തന്നെയാണ് ഓരോ സിനിമയും ചെയ്തത്. അതില്‍ അഭിമാനമുണ്ട്.

ശരിക്കും ഭയങ്കര മടിയുള്ള ആളാണ് ഞാന്‍, ആ ഞാന്‍ ഇത്രയൊക്കെ തനിച്ച് ചെയ്തു എന്ന് പറയുന്നത് തന്നെ എനിക്ക് സ്വയം അഭിമാനം തോന്നുന്ന കാര്യമാണ്. ഒരു സിനിമ ഹിറ്റായതിന് ശേഷം ഒരിക്കല്‍ മമ്മൂക്കയെ കണ്ടിരുന്നു.

എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോള്‍, ബ്രേക്കിലാണ് എന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്തുണ്ടായിട്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.

എന്ത് നേടി എന്ന് കരുതിയാണ് നീ ബ്രേക്ക് എടുക്കുന്നത്, ഇപ്പോള്‍ നീ ബ്രേക്ക് എടുത്താല്‍ പിന്നെ എന്നും ബ്രേക്ക് എടുത്ത് മാറി നില്‍ക്കുന്നതാവും നല്ലത് എന്നദ്ദേഹം പറഞ്ഞു. അതും എനിക്ക് വലിയ തിരിച്ചറിവായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...