കൈക്കുഞ്ഞായിരുന്നപ്പോൾ മുതൽ ആരാണ് നോക്കിയത്, എങ്ങനെയാണ് വളർത്തിയത്.
കല്പനയുടെ മുൻ ഭർത്താവും സംവിധായകനുമായ അനിൽ കുമാർ പുനർ വിവാഹിതൻ ആയ വാർത്തകൾ ഒരാഴ്ച മുമ്പേയാണ് പുറത്തുവന്നത്. ഒരു താര വിവാഹത്തില്‍ പങ്കെടുക്കാന്‍ കല്‍പനയുടെ ഭര്‍ത്താവായിരുന്ന അനില്‍ കുമാര്‍ രണ്ടാം ഭാര്യയുടെ കൂടെ എത്തിയപ്പോഴാണ് അദ്ദേഹം വീണ്ടും വിവാഹിതൻ ആയ വിവരം ആരാധകർ അറിയുന്നതുപോലും. കുറേക്കാലമായി ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും സോഷ്യൽ മീഡിയയിൽ പോലും ഇല്ലാത്തതിനാല്‍ വീണ്ടും വിവാഹിതനായത് എപ്പോഴാണെന്ന് തുടങ്ങി നിരവധി ചോദ്യങ്ങളും ഉയർന്നിരുന്നു.
അമ്മയ്ക്ക് വേണ്ടിയാണ് താൻ വിവാഹം കഴിച്ചതെന്നും ഒറ്റയ്ക്ക് ആയിരുന്നു ജീവിതമെന്നും അങ്ങനെയാണ് താൻ മറ്റൊരു വിവാഹത്തിലേക്ക് കടന്നത് എന്നൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിവാഹം തീർത്തും അറേഞ്ചഡ് മാര്യേജ് ആയിരുന്നു. വക്കീൽ ആയ കൃഷ്ണ ആണ് അദ്ദേഹത്തിന് കൂട്ടായി എത്തിയത്.
അനിൽ കുമാറിന്റെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ നിറയുന്നതിന്റെ ഇടയിലാണ് ശ്രീമയി പങ്കിട്ട ഒരു സോഷ്യൽ മീഡിയ സ്റ്റോറി വൈറലായി മാറുന്നത്. അത് മറ്റൊന്നുമല്ല കൈക്കുഞ്ഞായിരുന്നപ്പോൾ തന്നെ ഹൃദയത്തോടെ ചേർത്ത് എടുത്തു നടക്കുന്ന അമ്മയുടെ ( കല്പനയുടെ ) ഒരു ക്യൂട്ട് വീഡിയോ ആണ് ശ്രീമയി പങ്കുവച്ചത്. അനിൽ കുമാർ നടത്തിയ വെളിപ്പെടുത്തലുകൾക്ക് ഇതാകും അച്ഛനുള്ള മറുപടി എന്നാണ് സോഷ്യൽ മീഡിയയുടെ അനുമാനം. കൈക്കുഞ്ഞായിരുന്നപ്പോൾ മുതൽ ആരാണ് നോക്കിയത്, എങ്ങനെയാണ് വളർത്തിയത്; എന്നെല്ലാം ഇതിലുണ്ട്! എന്നാണ് ആരാധകരും പറയുന്നത്.
കലാരഞ്ജിനിയും ഉർവശിയും ഒക്കെ അമ്മമാരായി ഒപ്പമുണ്ട്. മാത്രവുമല്ല കല്പന മരിച്ചു എന്ന് താൻ വിശ്വസിക്കുന്നില്ല ‘അമ്മ എപ്പോഴും കൂടെ ഉണ്ടെന്നും മുൻപൊരിക്കൽ ശ്രീമയി പറഞ്ഞിരുന്നു. അമ്മ മരിക്കുമ്പോൾ പതിനാറു വയസ്സ് ആയിരുന്നു ശ്രീമയിക്ക്. അമ്മയെപ്പോലുള്ള ചിരിയും നിഷ്കളങ്കമായ വർത്തമാനവുമൊക്കെയായി 24 വയസുള്ള ഒരു സുന്ദരിക്കുട്ടിയായി ശ്രീമയി ഇന്ന് വളർന്നു കഴിഞ്ഞു. ഇന്നും അമ്മയുടെ ഓർമ്മകൾ പറയുമ്പോൾ കണ്ണുനിറയും ശ്രീമയിക്ക് .
മിനു മരിച്ച ഷോക്കിൽ എന്റെ മനസ്സ് മരവിച്ചുപോയി. ഞായറാഴ്ച പോയി തിങ്കളാഴ്ച വെളുപ്പിനെ വരും എന്ന് പറഞ്ഞിരുന്നതാണ്. അപ്പോഴാണ് ഈ സംഭവം നടക്കുന്നത്. എന്നെ ചേഞ്ച് ആക്കിയത് കുഞ്ഞാറ്റയൊക്കെ ചേർന്നാണ്- എന്നാണ് മുൻപൊരിക്കൽ കൊടുത്ത അഭിമുഖത്തിൽ ശ്രീമയി പറഞ്ഞത്.