ബിഗ് ബോസ് മലയാളം സീസണുകളില്‍ ഏറ്റവും അധികം ചര്‍ച്ചയായ സീസണായിരുന്നു, സീസണ്‍ നമ്പര്‍ 4. ആദ്യമായി ഒരു ലേഡി ബിഗ് ബോസ് മലയാളത്തിലുണ്ടായത് സീസണ്‍ 4 ല്‍ ആണ്. ദില്‍ഷ പ്രസന്നന്‍. റോബിന്‍ രാധാകൃഷ്ണന്‍, ജാസ്മിന്‍ മൂസ, ബ്ലെസ്ലി, റിയാസ് സലീം എന്നിവര്‍ കത്തി നിന്ന ഷോ ശരിക്കും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.
വൈല്‍ഡ് കാര്‍ഡിലൂടെ വന്ന് ഏറെ കുറെ കപ്പ് അടിക്കും എന്ന നിലവരെ എത്തിയ ആദ്യത്തെ മത്സരാര്‍ത്ഥിയാണ് റിയാസ് സലിം. തുടക്കത്തില്‍ റിയാസ് സലീമിന് പലിയ പിന്തുണ ലഭിച്ചില്ല എങ്കിലും, പിന്നീട് ഷോയ്ക്ക് ശേഷവും താരത്തെ ആദരിക്കുന്നവര്‍ ഏറെയായിരുന്നു.
ബിഗ് ബോസിന് ശേഷം മോഡലിങില്‍ എല്ലാം വളരെ അധികം സജീവമായിരുന്നു റിയാസ് സലീം. അതിനിടയില്‍ സ്വന്തമായി ഒരു വീട് പണിതതും വാര്‍ത്തയായിരുന്നു. പതിനഞ്ച് വര്‍ഷത്തോളം സ്വന്തമായി ഒരു വീട് പണിയാന്‍ സാധിക്കാതെ പോയ റിയാസ് സലീമിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായിരുന്നു വാപ്പയ്ക്കും ഉമ്മയ്ക്കും വേണ്ടി പണികഴിപ്പിച്ച ആ വീട്.
വീടിന്റെ ഹോം ടൂര്‍ അധികം വൈകാതെ ചെയ്യാം എന്ന് റിയാസ് സലിം പറയുന്നു. അതിന് മുന്‍പ് മറ്റൊരു സന്തോഷ വാര്‍ത്തയുണ്ട്. ജീവിതത്തില്‍ പുതിയൊരു ചാപ്റ്റര്‍ ആരംഭിയ്ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് റിയാസ് സലിം അക്കാര്യം പറയുന്നത്. മറ്റൊന്നുമല്ല, റിയാസ് സലീം പുതിയൊരു ബിസിനസ് ആരംഭിയ്ക്കുന്നു, ഇന്റീയില്‍ ഡിയൈനിങ്! റിയാസ് സലിം ഡിസൈന്‍സ് സ്റ്റുഡിയോ എന്ന പേരിലാണ് സ്ഥാപനം. ഇതുവരെ ഞാന്‍ വന്നു നില്‍ക്കുന്നതിന്റെ കാരണം നിങ്ങളെല്ലാവരും തന്ന സ്‌നേഹവും പരിഗണനയുമാണ്. പുതിയ ബിസിനസ്സിനും അത് പ്രതീക്ഷിക്കുന്നു എന്ന് റിയാസ് സലിം പറയുന്നു.