മിനിസ്ക്രീന്‍ കരിയറിലൂടെ പ്രേക്ഷക പ്രിയം നേടിയ ഷാജു ശ്രീധര്‍ ഇന്ന് മലയാള സിനിമയില്‍ സഹതാര വേഷങ്ങളില്‍ സജീവമാണ്. ഒഴിച്ചു മാറ്റാന്‍ കഴിയാത്ത കഥാപാത്രമായി നിറഞ്ഞു നില്‍ക്കുകയാണ് നടന്. സിനിമാ തിരക്കുകള്‍ കൂടുമ്പോഴും കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ക്ക് ഒട്ടും വിട്ടുവീഴ്ച വരുത്താറില്ല.
ഭാര്യയ്ക്ക് മക്കള്‍ക്കുമൊപ്പമുള്ള അതി മനോഹരമായ ചിത്രമാണ് ഷാജു പങ്കുവച്ചിരിയ്ക്കുന്നത്. ‘ഒരു കല്യാണത്തിന് പോകുന്നതിന് മുന്‍പുള്ള പടയൊരുക്കം’ എന്ന് പറഞ്ഞാണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. ഷാജുവിനോടും കുടുംബത്തോടുമുള്ള സ്നേഹവും ആദരവും അറിയിച്ച് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.
ഷാജു ശ്രീധര്‍ മാത്രമല്ല, ഭാര്യ ചാന്ദ്നിയും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ്. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ചാന്ദ്നിയും വളരെ അധികം സജീവമായിരുന്നു. എന്നാല്‍ വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നില്ക്കുന്ന ചാന്ദ്നി നൃത്തവുമായുള്ള തന്റെ ബന്ധം വിട്ടിട്ടില്ല. മക്കളായ നന്ദനയും നീലാഞ്ജനയും അമ്മയെ പോലെ നര്‍ത്തകികളാണ്.