അച്ഛന് പിറന്നാളാശംസ നേര്‍ന്നിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാര്‍. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്ന് തന്റെ അച്ഛനാണെന്ന് ഗായിക പറയുന്നു. കണ്ടാല്‍ സഹോദരനാണെന്നേ പറയൂ എന്ന് കമന്റുകള്‍. നിരവധി പേർ പോസ്റ്റിന് താഴെയായി അച്ഛന് ആശംസ അറിയിച്ചിട്ടുള്ളത്.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് അച്ഛൻ. പരിചയപ്പെടുന്ന ഒരാൾക്ക് പോലും ഒരു അഭിപ്രായവത്യാസത്തിന് ഇടയില്ലാതെ അവരുടെ മനസ്സറിഞ്ഞ സ്നേഹം എന്റെ അച്ഛന് കിട്ടുന്നത് കണ്ട് അഭിമാനവും ഒരു നുള്ള് അഹങ്കാരവും തോന്നിയിട്ടുണ്ട്. അച്ഛനോളം നല്ലതാവാൻ പറ്റില്ലെന്നറിയാം, അതിൽ ഒരു കുഞ്ഞളവ് നന്നായാൽ പോലും ഞാൻ രക്ഷപ്പെട്ടു. ഉമ്മ അച്ഛകുട്ടാ. ഹാപ്പി ബർത്ത് ഡേ.
എന്തൊക്കെയാണെങ്കിലും ഫസ്റ്റ് പ്രൈസ് ഇപ്പളും, ഈ വയസ്സാവാൻ തുടങ്ങിയ എന്നെ ഓടിച്ചിട്ട് അടിച്ചു പുറം പൊളിക്കാൻ മടിയില്ലാത്ത അമ്മക്കുതന്നെ. നിങ്ങളെ കണ്ടാല്‍ അച്ഛനും മകളുമാണെന്ന് പറയില്ല. സഹോദരനെപ്പോലെയേ തോന്നൂ. ഭാഗ്യം ചെയ്ത അച്ഛനാണ്. അച്ഛന്റെ മകളെന്ന് സ്വന്തം പ്രവര്‍ത്തിയിലൂടെ താങ്കള്‍ പ്രതിഫലിപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്. അക്കാര്യത്തില്‍ മകളെക്കുറിച്ച് അച്ഛന് അഭിമാനിക്കാം. അമ്മയുടെ അടികൊണ്ട് വളര്‍ന്നതിന്റെ ഗുണവും സിതാരയില്‍ കാണാനുണ്ട്. എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.
അഭിമുഖങ്ങളിലെല്ലാം അച്ഛനെക്കുറിച്ച് വാചാലയാവാറുണ്ട് സിതാര. അച്ഛന്‍ നല്ലൊരു പാട്ടുകാരനാണ്. പാട്ടിലെ തെറ്റുകളെല്ലാം പെട്ടെന്ന് അച്ഛന് മനസിലാവും. പരിപാടികള്‍ക്ക് പോവുമ്പോള്‍ അച്ഛന്‍ സദസിന് മുന്നിലിരിക്കുന്നത് താന്‍ അത്ര പോത്സാഹിപ്പിക്കാറില്ലെന്ന് മുന്‍പ് ഗായിക പറഞ്ഞിരുന്നു. കാരണം വേറൊന്നുമല്ല, പാട്ടിലെ തെറ്റുകുറ്റങ്ങളൊക്കെ അച്ഛന് പെട്ടെന്ന് മനസിലാവും. വൃത്തിയായി പാടണം എന്ന് എപ്പോഴും അച്ഛന്‍ പറയും. പൂര്‍ണ സ്വാതന്ത്ര്യം തന്നാണ് അച്ഛനും അമ്മയും എന്നെ വളര്‍ത്തിയതെന്നും സിതാര പറഞ്ഞിരുന്നു. കല്യാണത്തിന് സ്വര്‍ണം ധരിക്കുന്നില്ല എന്ന് തീരുമാനിച്ചപ്പോള്‍ അച്ഛനും അമ്മയും പിന്തുണച്ചിരുന്നു. കരിയറിലായാലും ജീവിതത്തിലായാലും എല്ലാ കാര്യങ്ങള്‍ക്കും സപ്പോര്‍ട്ടാണ് അവര്‍.
പരിപാടികളും പാട്ടുമൊക്കെയായി സിതാര പുറത്തൊക്കെ പോവുമ്പോള്‍ മകള്‍ക്ക് കൂട്ട് അമ്മയാണ്. അവരുടെ കൂട്ട് പൊളിക്കാനാവില്ല. അത്രയും അടുപ്പമാണ് അമ്മമ്മയും കൊച്ചുമകളും. സിതാര വിധികര്‍ത്താവായുള്ള പരിപാടിയിലേക്ക് ഇടയ്ക്ക് അമ്മമ്മയും മോളും എത്തിയിരുന്നു. അന്ന് അമ്മയ്‌ക്കൊപ്പം പാട്ടുപാടി സായു കൈയ്യടി നേടിയിരുന്നു.