ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ; നയന്‍താരയ്ക്ക് പിന്നാലെ ധനുഷിനെതിരെ ആ‌ഞ്ഞടിച്ച് വിഘ്നേശും രംഗത്ത്

Date:

ചെന്നൈ: നടന്‍ ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര രംഗത്ത് വന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുമായി നയന്‍താരയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവൻ രംഗത്ത്. ധനുഷ് മുൻപ് ഒരു വേദിയിൽ വെച്ച് സംസാരിക്കുന്ന വീഡിയോയ്ക്കൊപ്പം 10 കോടി ആവശ്യപ്പെട്ടുകൊണ്ട് ധനുഷ് നയന്‍താരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിക്ക് അയച്ച വക്കീല്‍ നോട്ടീസും പങ്കുവച്ചുകൊണ്ടാണ് വിഘ്‌നേശ് ശിവൻ പോസ്റ്റ് ഇട്ടിരിക്കുന്നത്.

‘നമുക്ക് ഒരാളുടെ മേലെയുള്ള ഇഷ്ടം മറ്റൊരാൾക്ക് മേലെയുള്ള വെറുപ്പായി മാറാതിരിക്കണം. ഒരാൾ നന്നായിരുന്നാൽ മറ്റൊരാൾക്ക് അത് ഇഷ്ടപെടാത്ത രീതിയിലേക്ക് ലോകം മാറിയിരിക്കുന്നു. ജീവിക്കുക ജീവിക്കാൻ അനുവദിക്കുക, ആരെയും വെറുക്കേണ്ട കാര്യമില്ല.

ഇതൊക്കെ വിശ്വസിക്കുന്ന ചില നിഷ്കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും ‘ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ’. മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റം ഉണ്ടാക്കും അവരുടെ സന്തോഷത്തില്‍ ആനന്ദിക്കാനും അവര്‍ക്ക് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു വിഘ്‌നേശ് ശിവൻ വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...