ബിഗ് ബോസ് മലയാളം സീസൺ ആറ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞുവെങ്കിലും അതിലെ മത്സരാർത്ഥികളെ സംബന്ധിച്ച വിവരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അക്കൂട്ടത്തിലൊരാളാണ് നോറ. തന്റെ ജീവിതത്തെ പറ്റിയും തകർന്ന ദാമ്പത്യത്തെ പറ്റിയും നോറ ഷോയിൽ തുറന്നു പറഞ്ഞതെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ഷോയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി തന്നെ തുടരുന്ന നോറയുടെ ഒരു മേക്കവർ വീഡിയോയും ഫോട്ടോകളുമാണ് ശ്രദ്ധനേടുന്നത്.
ബോളിവുഡ് താര സുന്ദരി ആലിയ ഭട്ടിന്റെ മേക്കോവറാണ് നോറ ചെയ്തിരിക്കുന്നത്. ഗംഗുഭായ് കത്തിയാവാടി എന്ന സിനിമയിലെ ആലിയയുടെ ലുക്കാണിത്. ആലിയ എങ്ങനെയാണോ ആ കഥാപാത്രത്തിനായി വേഷവിധാനവും മേക്കപ്പും ചെയ്തത് അതുപോലെ തന്നെയാണ് നോറയും ചെയ്തിരിക്കുന്നത്.
അതേസമയം, നിലവിൽ ജെബി എന്ന് വിളിക്കുന്ന ആളുമായി പ്രണയത്തിലാണ് നോറ. ഇരുവരും പൊതുവേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന്, “ഒഫീഷ്യൽ ആയിട്ടില്ല. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഞങ്ങൾ ഒരുമിച്ചാണ്.
ബിഗ് ബോസ് സീസൺ ആറ് ഫിനാലെയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു നോറ ബിഗ് ബോസ് ഷോയിൽ നിന്നും എവിക്ട് ആയത്. എന്നാൽ സീക്രട്ട് റൂമിൽ ആക്കിയ നോറ വീണ്ടും ഒരാഴ്ച കൂടി ബിഗ് ബോസിൽ നിന്നും. ശേഷം നടന്ന ആദ്യ എവിക്ഷനിൽ പുറത്താകുകയും ചെയ്തിരുന്നു. ജിന്‍റോ ആണ് സീസണ്‍ ആറിലെ വിന്നറായത്.