ബജറ്റ് 300 കോടി! ഡബിൾ റോളിൽ നിറഞ്ഞാടാൻ വിജയ്

Date:

ബജറ്റ് 300 കോടി! ഡബിൾ റോളിൽ നിറഞ്ഞാടാൻ വിജയ്, ആരാധകർ കാത്തിരുന്ന ‘ദ ​​ഗോട്ട്’ വൻ അപ്ഡേറ്റ്

ഗോട്ട് പോസിറ്റീവ് അഭിപ്രായം നേടിയാല്‍ ലിയോയുടെ കളക്ഷനെ മറികടക്കാന്‍ സാധ്യതയുണ്ട്.

സജീവ രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ എത്തുന്ന വിജയ് ചിത്രമാണ് ദ ​ഗോട്ട് അഥവ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. ചിത്രം സെപ്റ്റംബർ അഞ്ചിന് തിയറ്ററിൽ എത്തും.

ഈ അവസരത്തിൽ ​ഗോട്ടിന്റെ ട്രെയിലറുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരികയാണ്. ട്രെയിലർ ഓ​ഗസ്റ്റ് 17ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

വിജയ്‍യുടെ കരിയറിലെ 68-ാമത്തെ ചിത്രമാണ് ഗോട്ട്. മീനാക്ഷി ചൗധരിയാണ് നായിക. പ്രശാന്ത്, പ്രഭുദേവ, മീനാക്ഷി ചൗധരി, ജയറാം, സ്നേഹ, ലൈല, യോഗി ബാബു, വിടിവി ഗണേഷ്, അജ്മല്‍ അമീര്‍, മനോബാല, വൈഭവ്, അജയ് രാജ്, അരവിന്ദ് ആകാശ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ നിര്‍മ്മാതാക്കള്‍ വന്‍ തുകയാണ് നേടിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ഓ​ഗസ്റ്റ് ആറിന് ചിത്രത്തിന്റെ യുകെ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചിരുന്നു. വൻവരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചതും. ഐമാക്സിന്‍റെ മാത്രം കണക്കെടുത്താല്‍ ഇതിനകം 25 സ്ക്രീനുകള്‍ യുകെയില്‍ ചിത്രത്തിന് ലഭ്യമായിട്ടുണ്ടെന്നാണ് വിവരം. റിലീസിലേക്ക് അടുക്കുമ്പോള്‍ ഇത് ഇനിയും വര്‍ധിക്കാം.

പ്രമുഖ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് ആണ് ഗോട്ടിന്‍റെ കേരള റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. ലിയോ, രജനി ചിത്രം ജയിലര്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ കേരളത്തില്‍ വിതരണം ചെയ്തത് ഗോകുലം ആയിരുന്നു.

തമിഴ് സിനിമയുടെ ചരിത്രത്തില്‍ കേരളത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നിലവില്‍ ലിയോയുടെ പേരിലാണ്. ഗോട്ട് പോസിറ്റീവ് അഭിപ്രായം നേടിയാല്‍ ലിയോയുടെ കളക്ഷനെ മറികടക്കാന്‍ സാധ്യതയുണ്ട്. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...