അടുത്ത സുഹൃത്തുക്കളാണ് ടൊവിനോയും ബേസിലും. ഇരുവരും പരസ്‍പരം ട്രോള്‍ ചെയ്യുന്ന വീഡിയോ അഭിമുഖങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ താരങ്ങള്‍ പരസ്‍പരം ഫോട്ടോകള്‍ക്ക് രസകരമായ കമന്റുകള്‍ എഴുതുകയും ചെയ്യാറുണ്ട്. ബേസില്‍ ജോസഫിന്റെ പുതിയ ഒരു വീഡിയോയും അതിനുള്ള നടൻ ടൊവിനോയുടെ കമന്റുമാണ് താരങ്ങളുടെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
സൂപ്പര്‍ ലീഗ് കേരള ഫുട്‍ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങില്‍ ബേസില്‍ ജോസഫിന് ഒരു അമളി പറ്റി. ഫോഴ്‍സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്‍സി ചാമ്പ്യൻമാരായിരുന്നു. ഫോഴ്‍സ് കൊച്ചിയുടെ ഉടമസ്ഥൻ പൃഥ്വിരാജാണ്. ബേസില്‍ ജോസഫസ് കാലിക്കറ്റ് എഫ്‍സി ടീമിന്റെ ബ്രാൻഡ് അംബാസഡറുമാണ്. മത്സരം കാണാൻ താരങ്ങള്‍ എത്തിയിരുന്നു. സമ്മാനദാന ചടങ്ങിന്റെ വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ടൊവിനോയുടെ കമന്റും ചര്‍ച്ചയായി മാറി.
മെഡലുകള്‍ സമ്മാനിക്കുമ്പോള്‍ ഫുട്ബോള്‍ ടീമിലെ ഒരു താരത്തിന് ബേസില്‍ കൈ നീട്ടുകയായിരുന്നു. അയാള്‍ അത് കാണാതെ പോയി. അയാള്‍ പൃഥ്വിരാജിന് കൈ കൊടുത്തി. ചമ്മിയ ബേസില്‍ ആരും കാണാതെ തന്റെ കൈ താഴ്‍ത്തി. ഒരു ഇമോജിയാണ് ചര്‍ച്ചയായ ആ വീഡിയോയ്‍ക്ക് ടൊവിനോ കമന്റിട്ടത്. നീ പക പോക്കുകയാണെല്ലേടാ എന്നായിരുന്നു താരത്തിന് ബേസില്‍ കമന്റായി മറുപടി നല്‍കിയത്. കരാമ ഈ സ് മൈ ബീച്ചെന്നായിരുന്നു താരത്തിന്റെ മറുപടി.
മുമ്പ് ഒരു സിനിമയുടെ പൂജയുടെ വീഡിയോ ടൊവിനോയെ ട്രോളി പ്രചരിച്ച സംഭവമുണ്ട്. പൂജാരി ആരതി നല്‍കിയപ്പോള്‍ പ്രാര്‍ഥിക്കാൻ താരം കൈ നീട്ടിയതാണ് ആ സംഭവം. ടൊവിനോയെ കാണാതെ പൂജാരി പോയത് വീഡിയോയില്‍ നിന്ന് വ്യക്തമായതോടെ ട്രോളായിരുന്നു.