മഞ്ജു വാര്യരും മീര ജാസ്മിനും തമ്മിലുള്ള ഈ മത്സരത്തില്‍ ആരാണ് ജയിക്കുക?

Date:

രണ്ട് സൂപ്പർതാരങ്ങളുടെ സിനിമകൾ ഒന്നിച്ചാൽ അത് കേരളത്തിൽ വലിയ ആഘോഷമായിരിക്കും. എന്നാൽ നാളെ (ഓഗസ്റ്റ് 23) രണ്ട് ലേഡി സൂപ്പർസ്റ്റാറുകളുടെ സിനിമകൾ തിയേറ്ററിൽ ഏറ്റുമുട്ടാൻ പോകുന്നു. മഞ്ജു വാര്യരും മീര ജാസ്മിനും തമ്മിലുള്ള മത്സരത്തിൽ ആര് ജയിക്കും? രണ്ട് നടിമാരും ചിത്രത്തിൻ്റെ പ്രമോഷന്‍ പരിപാടികളില്‍ സജീവമായി കാണാം.

സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. വളരെ കൗതുകമായ ഒരു ജോഡികളെ സംബന്ധിച്ചുള്ള ഒരു ഫൂട്ടേജ് ത്രില്ലറാണ് ചിത്രം. മഞ്ജു വാര്യർ, ഗായത്രി അശോകൻ, വിശാഖ് നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മഞ്ജു വാര്യരുടെ പതിവ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി 18 പ്ലസ് ചിത്രമാണിത്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമ ആഗ്രഹിക്കുന്നവർ എല്ലാവരും ഫൂട്ടേജിന് പ്രാധാന്യം നൽകും.

മറുവശത്ത് മീര ജാസ്മിന്റെ സിനിമ പൂര്‍ണമായും ഒരു കോമഡി എന്റര്‍ടൈന്‍മെന്റാണ്. പൂർണ്ണമായ കോമഡി ചിത്രമായ പാലും പഴവും അവസാനം വരെ കാണാൻ പ്രായപരിധിയില്ല. അശ്വിന്‍ ജോസ് ആണ് ചിത്രത്തിലെ നായകന്‍.

ഫേസ്ബുക്കിലൂടെ കണ്ടുമുട്ടുന്ന 33 കാരിയും 23 കാനും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെയാണ് സിനിമയുടെ കഥാ പശ്ചാത്തലം. വി കെ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ മീര തൻ്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയെന്നാണ് ട്രെയിലർ കണ്ട ആരാധകരുടെ കമൻ്റ്.

ടിവി ഷോകള്‍, യൂട്യൂബ് അഭിമുഖങ്ങള്‍, സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്‌സിലിലൂടെയുള്ള പ്രമോനുകള്‍ അങ്ങനെ എല്ലായിടത്തും മീരയും മഞ്ജുവും തന്നെയാണ്. രണ്ടും രണ്ട് വ്യത്യസ്ത തലത്തിലുള്ള സിനിമകളാണ്.

വളരെ സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യുന്ന നടിയാണ് മീര ജാസ്മിന്‍. ഒരു സമയം, ഒരു സിനിമ എന്ന രീതിയിലാണ് മീര ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. തിരിച്ചുവരവില്‍ മീരയുടെ മാറ്റം ആരാധകര്‍ ആംഗീകരിച്ച് വരുന്നതേയുള്ളൂ. അതിന് നല്ലൊരു ബ്രേക്ക് നല്‍കാന്‍ പാലും പഴവും എന്ന ചിത്രത്തിന് സാധിക്കും എന്നാണ് കരുതുന്നത്.

എന്നാല്‍ മഞ്ജു വാര്യര്‍ തമിഴ് – മലയാളം സിനിമകലില്‍ നിറഞ്ഞു നില്‍ക്കുന്ന കാലമാണിത്. ഒരേ സമയം ഒന്നിലധികം സിനിമകള്‍, എല്ലാ ഭാഷയിലും സജീവം, സാമൂഹ്യ കാര്യങ്ങളിലും ഇടപെടുന്നു. വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള വിടുതലൈ പാര്‍ട്ട് 2 വും രജിനികാന്തിനൊപ്പമുള്ള വേട്ടൈയനുമാണ് മഞ്ജുവിന്റെ അടുത്ത റിലീസിങ് ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...