ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ പൂജ നടന്നു. കല്യാണി പ്രിയദർശൻ, നസ്ലെന്‍ എന്നിവർ നായികാ നായകന്മാരായി എത്തുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം നിർവഹിക്കുന്നത് അരുൺ ഡൊമിനിക് ആണ്.
ഛായാഗ്രഹണം -നിമിഷ് രവി, എഡിറ്റർ – ചമൻ ചാക്കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ, കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പ്രേമലു ആണ് നസ്ലെൻന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മമിത ബൈജു നായിക വേഷത്തിൽ എത്തിയ ചിത്രം 2024ലെ ബ്ലോക്ബസ്റ്റർ സിനിമകളിൽ ഒന്നാണ്. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ ആണ് പ്രേമലു റിലീസ് ചെയ്തത്. മലയാളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിലും പ്രേമലു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ആണ് കല്യാണി പ്രിയദര്‍ശന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഹൃദയത്തിന് ശേഷം കല്യാണിയും പ്രണവ്‍ മോഹന്‍ലാലും ഒന്നിച്ച ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസന്‍ ആണ്.