കോമഡി പ്രതീക്ഷിച്ചാരും വരേണ്ട; സൂക്ഷ്മദര്‍ശിനി സോഷ്യല്‍ മീഡിയ പ്രതികരണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ നിറഞ്ഞു നില്‍ക്കുകയാണ് ബേസില്‍ ജോസഫും നസ്‌റിയ നസീമും. പരസ്പരം ട്രോളിയും, തമാശകള്‍ വാരിയെറിഞ്ഞും ഓരോ അഭിമുഖങ്ങളിലും രണ്ടു പേരും പ്രേക്ഷകരെ ചിരിപ്പിക്കുകയാണ്. എന്നാല്‍ ഈ അഭഇമുഖങ്ങളില്‍ കണ്ട കോമഡിയും പ്രതീക്ഷിച്ച് ആരും സൂക്ഷ്മദര്‍ശിനി എന്ന സിനിമ കാണാന്‍ കയറരുത് എന്നാണ് സിനിമയെ കുറിച്ചുള്ള ആദ്യ പ്രതികരണം. ഇതൊരു കോമഡി പടം അല്ല!
ത്രില്ലര്‍ ഗണത്തില്‍ പെടുത്താന്‍ കഴിയുന്ന സൂക്ഷ്മ ദര്‍ശിനി മലയാളികള്‍ ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വേറെ ലെവല്‍ ഒരു ചിത്രമാണ്. ഇതിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആരും മിസ്സ് ചെയ്യരുത്. ദൃശ്യത്തിന് ശേഷം കേറി കത്താന്‍ പോകുന്ന ഒരു ത്രില്ലര്‍ സിനിമയായിരിക്കും ഇതെന്ന് കണ്ടവര്‍ പറയുന്നു.
നസ്‌റിയ നസീമും ബേസില്‍ ജോസഫും ഒന്നിക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു കോമ്പോയും കോമഡിയും ഉണ്ട്. അത് ആ പ്രതീക്ഷയില്‍ നില്‍ക്കില്ല. മേക്കിങ്, എഡിറ്റിങ്, ബിജിഎം അങ്ങനെ ഓരോന്നും പ്രശംസ അര്‍ഹിക്കുന്നു. സിനിമ ആദ്യാവസാനം വരെ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിയ്ക്കും.