മലയാളികൾ ഉൾപ്പടെയുള്ളവർ ഏറ്റൊടുത്തൊരു ഹിന്ദി ഗാനമാണ് ‘അമി ജേ തൊമാർ’. മലയാളത്തിലെ എക്കാലത്തെയും ക്ലാസിൽ ചിത്രമായ മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂൽ ഭൂലയ്യയിലേതായിരുന്നു ഈ ഗാനം.
രണ്ട് ദിവസം മുൻപ് ആയിരുന്നു ഭൂൽ ഭൂലയ്യയുടെ മൂന്നാം ഭാഗത്തിലെ ഈ ഗാനം റിലീസ് ചെയ്തത്. ഇതിനോടകം 20 മില്യണിലധികം പേർ ഗാനം കണ്ടുകഴിഞ്ഞു. ‘അമി ജേ തൊമാർ 3.0’ എന്നാണ് ഗാനത്തിന് അണിയറപ്രവർത്തകർ നൽകിയിരിക്കുന്ന പേര്. വിദ്യാ ബാലനൊപ്പം ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്ന മാധുരി ദീക്ഷിത്തും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇരുവരും മത്സരിച്ച് നൃത്തം ചെയ്യുന്നതാണ് ഗാനത്തിന്റെ ദൃശ്യാവിഷ്കാരം. ഇതേവരും ഏറ്റെടുക്കുകയും ചെയ്തു. മഞ്ജുളിക എന്ന കഥാപാത്രത്തെയാണ് വിദ്യാ ബാലൻ അവതരിപ്പിക്കുന്നത്.
വിദ്യാ ബാലനൊപ്പം കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി എന്നിവർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനീസ് ബസ്മിയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭുലയ്യയിൽ അക്ഷയ് കുമാർ ആയിരുന്നു നായകനായി എത്തിയിരുന്നുന്നത്. എന്നാല്‍ രണ്ടാം ഭാഗം മുതല്‍ സംവിധായകനും നടനും മാറിയിരുന്നു. 2022ലായിരുന്നു രണ്ടാം ഭാഗം റിലീസായത്. കാര്‍ത്തിക് ആര്യനും കിയാര അദ്വാനിയും ആണ് നായിക നായകന്മാരായത്. തബു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഭൂൽ ഭൂലയ്യ 3 ദീപാവലിക്ക് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ടി-സീരീസ് ഫിലിംസും സിനി1 സ്റ്റുഡിയോസും ചേർന്നാണ് ഇത് നിർമ്മിക്കുന്നത്.