ആർത്രൈറ്റിസ് (സന്ധിവേദന) ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ

Date:

ആർത്രൈറ്റിസ് (സന്ധിവേദന) ഉള്ളവർ കഴിക്കേണ്ട ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ

സന്ധികളിലെ വേദനയും ചലനങ്ങള്‍ക്ക് പരിമിതി നേരിടുന്നതുമാണ് സന്ധിവാതത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍.

അതുപോലെ സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക, കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, തുടങ്ങിയവയൊക്കെ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്.

ആർത്രോ എന്നാൽ സന്ധി (ജോയിന്റ്) എന്നാണ് അര്‍ത്ഥം. സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് (വാതം) എന്നു പറയുന്നത്. സന്ധികളിലെ വേദനയും ചലനങ്ങള്‍ക്ക് പരിമിതി നേരിടുന്നതുമാണ് സന്ധിവാതത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍.

അതുപോലെ സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക, കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക തുടങ്ങിയവയൊക്കെ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്.

ഡയറ്റില്‍ ശ്രദ്ധിക്കുന്നത് സന്ധിവാതം മൂലമുള്ള വിഷമതകളെ ലഘൂകരിക്കാന്‍ സഹായിക്കും. എന്തൊക്കെയാണെന്ന് നോക്കാം.

1. മഞ്ഞള്‍

      മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും.

      2. ഇഞ്ചി

        ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുമുണ്ട്. ഇവ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും.

        3. വെളുത്തുള്ളി

          വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ‘ഡയാലില്‍ ഡൈസള്‍ഫൈഡ്‌’ എന്ന ഘടകം സന്ധിവാതത്തോട്‌ പൊരുതാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വെളുത്തുള്ളി രോഗ പ്രതിരോധശേഷിയെ കൂട്ടാനും ഗുണം ചെയ്യും.

          4. ബെറി പഴങ്ങള്‍

            ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ബെറി പഴങ്ങളും ആർത്രൈറ്റിസിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ ഗുണം ചെയ്യും.

            5. ഇലക്കറികള്‍

              വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും സന്ധിവാത രോഗികള്‍ക്ക് നല്ലതാണ്.

              6. നട്സും വിത്തുകളും

                വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഇവ സന്ധികളിലെ നീർക്കെട്ടിന് ആശ്വാസം നല്‍കും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത, ചിയ സീഡ്സ്, ഫ്ലക്സ് സീഡ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

                8. സാല്‍മണ്‍ ഫിഷ്

                  സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സന്ധിവാതമുള്ളവര്‍ക്ക്‌ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് സന്ധികളിലെ നീർക്കെട്ടിന് ആശ്വാസം നല്‍കും.

                  LEAVE A REPLY

                  Please enter your comment!
                  Please enter your name here

                  Share post:

                  Subscribe

                  spot_imgspot_img

                  Popular

                  More like this
                  Related

                  സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

                  കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

                  ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

                  ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

                  ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

                  വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

                  ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

                  ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...