വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അവക്കാഡോയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പഴമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അവക്കാഡോയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ അവക്കാഡോ കഴിക്കുന്നത് നല്ലതാണ്.
എന്നാല്‍ അവക്കാഡോക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
- ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍
അവക്കാഡോയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഉപ്പിട്ട ഭക്ഷണങ്ങളിലെ സോഡിയം ഇവയ്ക്കൊപ്പം ചേരുമ്പോള്‍ ഇലക്‌ട്രോലൈറ്റ് ബാലൻസ് തടസപ്പെടുകയും ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
- പാലുല്‍പ്പന്നങ്ങള്‍
ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയതാണ് അവക്കാഡോ. ചീസ് അല്ലെങ്കിൽ പാൽ പോലുള്ള പാലുൽപ്പന്നങ്ങളിലും കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രണ്ടും കൂടി ചേരുമ്പോള്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
- അസിഡിക് പഴങ്ങള്‍
ഓറഞ്ച്, മുന്തിരി പോലെയുള്ള അസിഡിക് പഴങ്ങളും അവക്കാഡോക്കൊപ്പം കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
- പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍
അവക്കാഡോയില്‍ പഞ്ചസാര കുറവാണ്. അതിനാല്‍
പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും അവക്കാഡോക്കൊപ്പം കഴിക്കുന്നത് ഉചിതമല്ല.
- പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളിലെ കൊഴുപ്പും അവക്കാഡോയിലുള്ള കൊഴുപ്പും ചേരുമ്പോള്‍ ശരീരത്തില്‍ അമിതമായി കൊഴുപ്പടിയാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും അവക്കാഡോക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കുക.
- സംസ്കരിച്ച ഭക്ഷണങ്ങള്‍
അവക്കാഡോയിലുള്ള ആരോഗ്യകരമായ കൊഴുപ്പുകളാണ്. സംസ്കരിച്ച ഭക്ഷണങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പ് ഇവയ്ക്കൊപ്പം ശരീരത്തില്‍ എത്തുന്നതും നന്നല്ല.
- എരുവേറിയ ഭക്ഷണങ്ങള്‍
അവക്കാഡോക്കൊപ്പം എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.