ഡയറ്റില്‍ ഉണക്കിയ അത്തിപ്പഴം ഉൾപ്പെടുത്തിനോക്കു; ഗുണങ്ങള്‍ അറിയാം

Date:

ഒമേഗ 6 ഫാറ്റി ആസിഡുകളും ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്.

ഉണക്കിയ അത്തിപ്പഴം പോഷക സമ്പന്നമാണ്. ആന്‍റിഓക്സിഡന്‍റുകളുടെ ഉറവിടം ആണ് അത്തിപ്പഴം. ഒമേഗ 6 ഫാറ്റി ആസിഡുകളും ഫൈബറും ഇവയില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

ഫൈബര്‍ ധാരാളം അടങ്ങിയ ഉണക്കിയ അത്തിപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയിലേക്ക് നയിക്കുന്ന പ്രീബയോട്ടിക്സിൻ്റെ മികച്ച ഉറവിടമാണ് ഇവ. ഇത് ദഹനവ്യവസ്ഥയെ നിലനിർത്താൻ സഹായിക്കുക മാത്രമല്ല, അസിഡിറ്റി, ദഹനക്കേട് പ്രശ്‌നങ്ങളെ അകറ്റി കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

അത്തിപ്പഴം ഉണക്കി കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. അത്തിപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. സോഡിയം കുറവുമാണ്. അതിനാല്‍ ഇവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കാത്സ്യവും ഫോസ്ഫറസും അടങ്ങിയവയാണ് ഇത്. അതിനാൽ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. വെള്ളത്തിൽ കുതിർത്ത അത്തിപ്പഴം കഴിക്കുന്നത് ആരോഗ്യകരവും തിളക്കവുമുള്ള ചര്‍മ്മം സ്വന്തമാക്കാനും സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...