കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട വിറ്റാമിനുകളും കഴിക്കേണ്ട ഭക്ഷണങ്ങളും

Date:

കണ്ണിന്‍റെ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിന്‍ എ സഹായിക്കും. ഇതിനായി ക്യാരറ്റ്, ഇലക്കറികള്‍, മാമ്പഴം, പപ്പായ, മുട്ട, സാല്‍മണ്‍ ഫിഷ് തുടങ്ങിയ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ചില വിറ്റാമിനുകളുടെ കുറവു മൂലം കണ്ണുകളുടെ ആരോഗ്യം മോശമാകാം. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട ഒന്നാണ് വിറ്റാമിന്‍ എ. കണ്ണിന്‍റെ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിന്‍ എ സഹായിക്കും. ഇതിനായി ക്യാരറ്റ്, ഇലക്കറികള്‍, മാമ്പഴം, പപ്പായ, മുട്ട, സാല്‍മണ്‍ ഫിഷ് തുടങ്ങിയ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

അതുപോലെ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റായി വിറ്റാമിന്‍ ഇ പ്രവര്‍ത്തിക്കും. ഇതിനായി ചീര, ബദാം, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ സിയും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും. ഇതിനായി അണ്ടിപ്പരിപ്പ്, ഓട്സ്, ബീന്‍സ്, മത്തങ്ങ വിത്ത്, ബദാം, മുട്ട, ചീസ്, മില്‍ക്ക് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...