നൂഡിൽസ് സ്ഥിരം കഴിക്കാറുണ്ടെങ്കിൽ ഇപ്പോൾ നിർത്തിക്കോ..ഇല്ലെങ്കിൽ എട്ടിന്റെ പണി

Date:

വിശന്ന് കുടല് കരിയുമ്പോൾ നമ്മളിൽ പലരും ആദ്യം തി്രയുന്നത് ഇൻസ്റ്റന്റ് നൂഡിൽസ് പാക്കറ്റായിരിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് മാത്രമല്ല വിശപ്പും വേഗം അടങ്ങിക്കോളും. രാത്രിയെന്നോ പകലെന്നോ നട്ടപ്പാതിരയെന്നോ ഇല്ലാതെ നമ്മൾ ഈ നൂഡിൽസിനെ ആശ്രയിക്കും. കൊതിയൂറും രുചി ആണ് നൂഡിൽസിൽ അഭയം കണ്ടെത്താൻ പലരേയും പ്രേരിപ്പിക്കുന്നതെന്നത് കാര്യം. എന്നാൽ ശരിക്കും ഈ നൂഡിൽസ് ആരോഗ്യകരമാണോ? രണ്ടാമതൊന്ന് ആലോചിക്കേണ്ട, അല്ല. എന്തുകൊണ്ടെന്ന് അറിയാം

1. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ തുടങ്ങിയ പോഷക ഗുണങ്ങൾ ഒന്നും തന്നെ നൂഡിൽസിൽ അടങ്ങിയിട്ടില്ല. പകരം ഉയർന്ന കലോറിയുള്ള ഭക്ഷണമാണ് ഇത്. സ്ഥിരം ഇൻസ്റ്റന്റ് നൂഡിൽസിനെ ആശ്രയിക്കുന്നവരെങ്കിൽ തീർച്ചയായും നിങ്ങൾ വലിയ വിലകൊടുക്കേണ്ടി വരും.

2. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് (MSG) അടങ്ങിയിരിക്കുന്നു- നൂഡിൽസിന് രുചി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇവ പൊതുവെ സുരക്ഷിതമാണെന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പറയുന്നത്. എന്നാൽ ഇതിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയു്നനത് ഉയർന്ന എംഎസ്ജി ഉപഭോഗം പലവിധ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ്.

3.ഉയർന്ന അളവിൽ സോഡിയം ഉണ്ട്-അമിതമായ സോഡിയം ഉപഭോഗം നമ്മുടെ അവയവങ്ങളെ നശിപ്പിക്കുമത്രേ.ഹൃദ്രോഗ പ്രശ്നങ്ങളൊക്കെ ഉള്ളവർ അതുകൊണ്ട് തന്നെ ഉപയോഗിക്കരുതെന്നു സാരം.

4. മൈദ കൊണ്ടാണ് പലപ്പോഴും ഈ നൂഡിൽസ് തയ്യാറാക്കാറുള്ളത്. ധാന്യങ്ങളെ അപേക്ഷിച്ച് മൈദയിൽ നാരുകളും അവശ്യ പോഷകങ്ങളും കുറവാണ്. വലിയ അളവിൽ മൈദ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ ഇടയാക്കും. കാർബോഹൈഡ്രേറ്റുകൾ കൂടുതലുള്ള ഇവ കഴിക്കുന്നത് അമിതവണ്ണം, മെറ്റബോളിക് സിൻഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കും കാരണമാകും.

5. ചീത്ത കൊഴുപ്പ്- പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും അടങ്ങിയ ഉത്പന്നമാണ് നൂഡിൽസ്.ഇവ എൽഡിഎൽ (മോശം) കൊളസ്ട്രോളിൻ്റെ അളവ് വർധിക്കാൻ കാരണമാകുന്നു. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...