സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയൊക്കെ ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കേണ്ടത് പ്രധാനമാണ്. അതോടൊപ്പം ഇത്തരം മാനസിക സമ്മര്‍ദ്ദങ്ങളെയും ഉത്കണ്ഠയും കുറയ്ക്കാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
- ഡാര്‍ക്ക് ചോക്ലേറ്റ്
മഗ്നീഷ്യം, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് സ്ട്രെസ് കുറയ്ക്കാനും ഉത്കണ്ഠയെ നിയന്ത്രിക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- ഫാറ്റി ഫിഷ്
ഫാറ്റി ഫിഷ് ഗണത്തില്‍പ്പെടുന്ന മീനുകളായ സാല്‍മണ്‍, ചാള തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റ് ആസിഡ് മാനസിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയൊക്കെ നിയന്ത്രിക്കാന്‍ സഹായിക്കും.
- ബ്ലൂബെറി
ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി തുടങ്ങിയവ അടങ്ങിയ ബ്ലൂബെറിയും സ്‌ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
- ഇലക്കറികള്‍
ചീര പോലെയുള്ള ഇലക്കറികളില്‍ ഫോളേറ്റ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ വിഷാദം, സ്ട്രെസ്, ഉത്കണ്ഠ തുടങ്ങിയവയൊക്കെ കുറയ്ക്കാന്‍ സഹായിക്കും.
- അവക്കാഡോ
അവക്കാഡോയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി, ഇ, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ സ്‌ട്രെസ് കുറയ്ക്കാനും ഉത്കണ്ഠയെ നിയന്ത്രിക്കാനും സഹായിക്കും.
- യോഗര്‍ട്ട്
പ്രോബയോട്ടിക് ഭക്ഷണമായ യോഗര്‍ട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉത്കണ്ഠ, വിഷാദം, സ്ട്രെസ് എന്നിവയെ നിയന്ത്രിക്കാന്‍ സഹായിക്കും.