ഓഫീസിലും വീട്ടിലും എവിടെ പോയാലും സ്ഥിരമായി ഉറക്കം തൂങ്ങി ഇരിക്കുന്ന സ്വാഭാവമുള്ളവരാണെങ്കിൽ അത് ചില ആരോഗ്യ പ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത്.
എവിടെയെങ്കിലും ഇരുത്തിയാൽ അവിടെ തന്നെ ഉറക്കം തൂങ്ങി ഇരിക്കുന്ന ചില ആളുകളെ കണ്ടിട്ടില്ലെ, അതിന് പല കാരണങ്ങളുണ്ട്. എപ്പോഴും ഉറക്കം വരികയോ അല്ലെങ്കിൽ ക്ഷീണം തോന്നുകയോ ചെയ്യുകയാണെങ്കിൽ അതിന് പലതുണ്ട് കാരണങ്ങൾ.
ദൈനംദിനത്തിൽ ഇത്തരത്തിൽ ക്ഷീണവും ബുദ്ധിമുട്ടും അനുഭവിക്കുന്ന ധാരാളം ആളുകളുണ്ട്. പലർക്കും ഇതിൻ്റെ കാരണമറിയില്ലെ എന്നതാണ് യാഥാർത്ഥ്യം. കൃത്യമായി കാരണം കണ്ടെത്തി ശരിയായ രീതിയിലുള്ള മാറ്റാങ്ങൾ ജീവിതശൈലിയിൽ കൊണ്ടുവന്നാൽ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ പരിഹരിക്കാനാകും.
ഉറക്ക പ്രശ്നങ്ങൾ
ഇത്തരം ക്ഷീണമുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഉറക്ക പ്രശ്നങ്ങൾ തന്നെയാണ്. സ്ലീപ് അപ്നിയ, ഉറക്കമില്ലായ്മ, റെസ്റ്റ് ലെസ് ലെഗ്സ് സിൻഡ്രോം എന്നിവയൊക്കെ ഈ ഉറക്കമില്ലായ്മയുടെ ചില കാരണങ്ങളാണ്. ഉറക്കത്തിൻ്റെ ഗുണ നിലവാരത്തെ ഇത്തരം പ്രശ്നങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്.
ഉറക്കത്തിൽ വേഗത്തിൽ ശ്വാസച്ഛ്വാസം നടത്തുന്ന അവസ്ഥയാണ് സ്ലീപ് അപ്നിയ. ഉറക്കം വരാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ എന്നിവയെല്ലാം മൂന്നിലൊന്ന് മുതിർന്ന ആൾക്കാരെ ബാധിക്കുന്ന പ്രശ്നമാണ്. ഇത് പിന്നീട് വിട്ടുമാറാത്ത ക്ഷീണത്തിലേക്ക് നയിക്കുന്നു. സ്ലീപ്പ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
വിട്ടു മാറാത്ത വിഷാദം, ഉത്കണ്ഠ, ഹൃദ്രോഗം പോലും ഉണ്ടാകാനുള്ള ഉയർന്ന അപകടസാധ്യതയ ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. കുറഞ്ഞത് 7 മുതൽ 8 മണിക്കൂറെങ്കിലും ഉറക്കം വേണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
അമിതമായ സ്ട്രെസ്
മറ്റൊരു പ്രധാന പ്രശ്നമാണ് അമിതമായ സ്ട്രെസ്. ഒരു വ്യക്തി അമിതമായ സ്ട്രെസിലായിരിക്കുമ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അമിതമായ സ്ട്രെസ് കോർട്ടിസോൾ എന്ന ഹോർമോൺ ഉത്പ്പാദിപ്പിക്കുന്നു. ഇത് വിശ്രമിക്കാനോ ഉറങ്ങാനോ സമ്മതിക്കാതെ ഒരാൾ നിലനിർത്തുന്നു.
അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ്റെ അഭിപ്രായത്തിൽ, വിട്ടുമാറാത്ത സമ്മർദ്ദം വിട്ടുമാറാത്ത ക്ഷീണത്തിന് കാരണമാകുന്നു. ഇത് ദീർഘകാല ആരോഗ്യ പ്രശ്നത്തിലേക്ക് നയിച്ചേക്കാം. സമ്മർദ്ദം മൂലം ഒരു വ്യക്തിക്ക് ഉറങ്ങാൻ തോന്നിയാലും അതിന് സാധിക്കില്ല. അതുകൊണ്ട് സ്ട്രെസ് കുറയ്ക്കുന്നത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും.
അയണിൻ്റെ കുറവ്
ശരീരത്തിൽ മുഴുവൻ ഓക്സിജൻ എത്തിക്കാൻ അയൺ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിൽ അയൺ കുറവാണെങ്കിൽ ശരിയായ അളവിലുള്ള ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരും. ഇതിൻ്റെ ഫലമായി പേശികൾക്കും കോശങ്ങൾക്കും മതിയായ രീതിയിലുള്ള ഓക്സിജൻ കിട്ടാതെ വരികയും അവയുടെ വളർച്ചയെ ബാധിക്കുകയും ചെയ്യും.
പൊതുവെ സ്ത്രീകളിൽ അയണിൻ്റെ കുറവ് മൂലം വിട്ടു മാറാത്ത ക്ഷീണം അനുഭവപ്പെടാറുണ്ട്. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ അയണിൻ്റെ കുറവുള്ള സ്ത്രീകളിൽ അത് മെച്ചപ്പെടുത്തിയപ്പോൾ ക്ഷീണത്തിൻ്റെ അളവ് ഗണ്യമായി കുറഞ്ഞു.
ബാക്ടീരിയൽ ഇൻഫെക്ഷൻ
എന്തെങ്കിലും തരത്തിലുള്ള അണുബാധയോട് പൊരുതുമ്പോഴും ശരീരത്തിന് ക്ഷീണം അനുഭവപ്പെട്ടേക്കാം. ചില ബാക്ടീരിയിൽ അണുബാധകൾ പലപ്പോഴും ദീർഘനാൾ ക്ഷീണത്തിന് ഇടയാക്കാറുണ്ട്. ഉദാഹരണത്തിന്, ടിക്കുകൾ വഴി പകരുന്ന ഒരു ബാക്ടീരിയ അണുബാധയാണ് ലൈം ഡിസീസ്.
രോഗത്തിൻ്റെ നിശിത ഘട്ടത്തിലുള്ള ചികിത്സയ്ക്ക് കഠിനമായ അല്ലെങ്കിൽ സ്ഥിരമായ ക്ഷീണം ഉണ്ടാകാം. ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിലെ ഒരു പഠന പ്രകാരം ലൈം രോഗം ബാധിച്ച ചില രോഗികളിൽ മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്ന ദീർഘകാല ക്ഷീണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.