​വയര്‍ കുറയ്ക്കാന്‍ ഈ ശീലങ്ങള്‍ പാലിയ്ക്കാം

Date:

തടിയും അതിനേക്കാള്‍ ഉപരി ചാടുന്ന വയറും ഇന്നത്തെ കാലത്ത ്‌ചെറുതലമുറയുടെ വരെ ആരോഗ്യ പ്രശ്‌നമാണ്. സൗന്ദര്യപ്രശ്‌നത്തേക്കാള്‍ ഇത് ആരോഗ്യപ്രശ്‌നം എന്നു തന്നെ പറയേണ്ടി വരും. വയറ്റില്‍ വന്നടിയുന്ന കൊഴുപ്പ് വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതാണ്. മറ്റേത് ശരീരഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമാണ് ഈ കൊഴുപ്പ്. ലിവര്‍ ഉള്‍പ്പെടെയുള്ള അവയവങ്ങളെ തകരാറിലാക്കാന്‍ കഴിയുന്ന ഒന്നാണിത്. തടി കുറയ്ക്കാന്‍ എളുപ്പവഴികള്‍, അപകടകരമായ വഴികള്‍ പരീക്ഷിയ്ക്കുന്നവര്‍ ധാരാളമുണ്ട്. ഇതെല്ലാം ഏറെ ദോഷം വരുത്തുന്നതാണ്.

ശരീരത്തിലെ കൊഴുപ്പ് കളയുന്ന പ്രക്രിയയായ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ പ്രാതല്‍ ഏറെ പ്രധാനമാണ്. പലതും തിരക്കിലും മറ്റും പ്രാതല്‍ ഒഴിവാക്കുന്നവരാണ്. ഇത് തടി കൂടാനുളള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ്. പ്രാതല്‍ കഴിയ്ക്കാതിരുന്നാല്‍ ശരീരം കൊഴുപ്പ് സംഭരിച്ച് വയ്്ക്കും. മാത്രമല്ല, പിന്നീട് വിശപ്പേറി നാം അമിതമായ കഴിയ്ക്കാനും ഇത് ഇടയാക്കും. ആരോഗ്യകരമായ പ്രാതല്‍ എന്നതും പ്രധാനമാണ്. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവയെല്ലാം പ്രാതലില്‍ വേണം. മുട്ട, തൈര്, റാഗി, ഓട്‌സ്, ഫ്രൂട്‌സ്, ഡ്രൈ നട്‌സ്, ചെറുപയര്‍, കടല എന്നിവയെല്ലാം ആരോഗ്യകരമായ പ്രാതലില്‍ പെടുന്നു.

വ്യായാമം പ്രധാനമാണ്. ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും രക്തപ്രവാഹം നല്‍കുന്ന രീതിയിലെ വ്യായാമം ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. നടപ്പു കൊണ്ടുമാത്രം കാര്യമില്ലെന്നര്‍ത്ഥം. വ്യായാമം ചെയ്യുമ്പോള്‍ വിശപ്പ് നിയന്ത്രണത്തിന് സഹായിക്കുന്ന ചില എന്‍സൈമുകളും ഹോര്‍മോണുകളും ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുക. ഇത് കൊഴുപ്പ് നീക്കാനും ഒപ്പം ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്. 150 മിനിറ്റ് മോഡറേറ്റഅ ലെവല്‍ വ്യായാമവും 75 മിനിറ്റ് കഠിനമായ വ്യായാമമുറകളും ആഴ്ചയില്‍ ചെയ്യുക. ഇതുപോലെ വെയ്റ്റ് ലിഫ്റ്റിംഗ് ഗുണം നല്‍കും. ഇത് മസില്‍ ഉറപ്പിനും കലോറി നീക്കാനും മികച്ചതാണ്.

ധാരാളം വെളളം കുടിയ്ക്കുക, ആരോഗ്യകരമായ പാനീയങ്ങളായ കരിക്കിന്‍ വെള്ളം, നാരങ്ങാവെള്ളം, ജീരകവെള്ളം എന്നിവയും കുടിയ്ക്കുക. ഇത് ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താനും കൊഴുപ്പ് കളയാനും സഹായിക്കുന്നു. വിശപ്പ് കുറയ്ക്കാനും വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. വെള്ളത്തില്‍ ഫ്രൂട്‌സ് മുറിച്ചിട്ട് ഈ വെളളം കുടിയ്ക്കാം, ഹെര്‍ബല്‍ ടീ കുടിയ്ക്കാം. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ നല്ലതാണ്. ആരോഗ്യത്തിനും ഇതെല്ലാം ഏറെ ഗുണകരമാണ്.

ഭക്ഷണം കഴിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം. വാരി വലിച്ച് കഴിയ്ക്കരുത്. കഴിയ്ക്കുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധിയ്ക്കുക. അതല്ലാതെ ടിവി കണ്ടും വായിച്ചുമെല്ലാം കഴിയ്ക്കുമ്പോള്‍ കഴിയ്ക്കുന്നതിന്റെ അളവ് കൂടിപ്പോകാന്‍ ഇടയാകും. നല്ലതുപോലെ ചവച്ചരച്ച് കഴിയ്‌ക്കേണ്ടതും അത്യാവശ്യമാണ്. ഇത് പെട്ടെന്ന് വയര്‍ നിറയാന്‍ സഹായിക്കും. ഭക്ഷണം കഴിച്ച സംതൃപ്തി നമുക്ക് അനുഭവപ്പെടും. ഇതുപോലെ സ്‌ട്രെസ് കുറയ്ക്കുക. സ്‌ട്രെസ് കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദനം കൂട്ടും. ഇത് അമിതമായ തടിയ്ക്ക് കാരണമാകും. വിശപ്പു കൂട്ടും, തൈറോയ്ഡ് പോലുള്ള പല ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും സ്‌ട്രെസ് ഇടയാക്കും. സ്‌ട്രെസ് കുറയ്ക്കാനുള്ള മെഡിറ്റേഷന്‍, യോഗ, ഡീപ് ബ്രീത്തിംഗ് വ്യായാമങ്ങള്‍ ശീലമാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...