ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

Date:

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും ഇത് വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ശരീരത്തിലെ വൃക്കയുള്‍പ്പെടെ പല അവയവങ്ങളേയും തകരാറിലാക്ക് മരണത്തിലേയ്ക്ക് തന്നെ വഴിതെളിച്ചു വിടാം. ഇതിനാല്‍ തന്നെ ഈ രോഗം വരാതിരിയ്്ക്കാനും വന്നാല്‍ തന്നെ വളരെ കൃത്യമായി നിയന്ത്രിച്ച് നിര്‍ത്താനും ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. പ്രമേഹം തന്നെ രണ്ടു തരമുണ്ട. ടൈപ്പ് വണ്‍, ടൈപ്പ് 2 എന്നിവയാണിവ. ടൈപ്പ് 2 ആണ് താരതമ്യേന കുറച്ചു കൂടി ഗുരുതരം എന്നു വേണം, പറയുവാന്‍.

ഇത്തരത്തില്‍ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. സ്വാദില്‍ കയ്പുരസമുള്ള ഇത പാചകത്തിന് മാത്രമല്ല, പല രോഗങ്ങള്‍ക്കും പരിഹാരമാക്കാന്‍ സാധിയ്ക്കുന്ന ഒന്നുകൂടിയാണ്. ഇത് ഇന്‍സുലിന്‍ മെറ്റബോളിസം കൂടുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയാനും സഹായിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ പാന്‍ക്രിയാസ് പ്രവര്‍ത്തനത്തെ സഹായിക്കുന്നു.

പ്രമേഹത്തിനായി ഉലുവ പല രീതിയിലും കഴിയ്ക്കാം. ഇത് കറികളില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതാണ് പലരും ചെയ്യുന്ന രീതി. എന്നാല്‍ കൂടുതല്‍ ഗുണം കിട്ടാനായി ഇത് കുതിര്‍ത്തി ചവച്ചരയ്ക്ക് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് കുതിര്‍ത്തി അരച്ച് മോരില്‍ കലക്കി കഴിയ്ക്കാം. ഇതും നല്ലതാണ്. അരച്ച് ഇത് വെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും ഏറെ ഗുണം നല്‍കും.

ഉലുവാ ചവച്ചരച്ച് കഴിച്ചാല്‍ ഇതിന്റ കയ്പ് പ്രശ്‌നമാകുമെന്നുള്ളവര്‍ക്ക് മുളപ്പിച്ച് കഴിച്ചാല്‍ കയ്പ് കുറയും. മാത്രമല്ല, ദഹനവും എളുപ്പമാകും. മുളപ്പിച്ച ഉലുവ ദഹിയ്ക്കാന്‍ എളുപ്പമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കൂടിയാണ് ഇത്. മുളപ്പിച്ചത് സാലഡുകളിലും മറ്റും ചേര്‍ത്ത് കഴിയ്ക്കുകയും ചെയ്യാം. വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് നല്ലത്.

പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍ ഇത് കഴിയ്ക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യുന്നതാണ് നല്ലത്. കാരണം മരുന്നും ഒപ്പം ഉലുവായും കഴിയ്ക്കുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ് വല്ലാതെ കുറഞ്ഞ് പോകാന്‍ വഴിയുണ്ട്. ഉലുവ ഈസ്ട്രജന്‍ സമ്പുഷ്ടം കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഇപി ജയരാജന്‍റെ ആത്മകഥാ വിവാദം; രവി ഡിസിയുടെ മൊഴിയെടുത്തു, കരാര്‍ ഇല്ലെന്ന് മൊഴി നൽകിയതായി പൊലീസ്

ഇപി ജയരാജന്‍റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്....