തൈറോയ്ഡ് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒരു ഹോര്‍മോണ്‍ പ്രശ്‌നമാണ്. ഇതുണ്ടാക്കുന്ന പല സൈഡ് ഇഫക്ടുകളില്‍ പെടുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. പ്രത്യേകിച്ചും തലയോടിന്റെ ചില ഭാഗങ്ങളില്‍ മുടി ചേര്‍ത്ത് കഷണ്ടി പോലെ വരുന്ന അവസ്ഥ. ഇത്തരം അവസ്ഥ തൈറോയ്ഡ് കാരണമെങ്കില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിയ്‌ക്കേണ്ടത് അത്യാവശ്യമുണ്ട്. തൈറോയ്ഡ് കാരണമുണ്ടാകുന്ന മുടി കൊഴിച്ചില്‍ തടയാന്‍ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം.
ഹോര്‍മോണ്‍ ബാലന്‍സ്
ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യുകയെന്നത് അത്യാവശ്യമാണ്. ഇതിന് ചികിത്സ തേടി ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കൃത്യമായി കഴിക്കേണ്ടതാണ്. ചില പ്രത്യേക വൈറ്റമിനുകള്‍ തൈറോയ്ഡ് പ്രശ്‌നം കാരണം കുറയാം. ഇതില്‍ ഒന്നാണ് അയൊഡിന്‍. അയോഡിന്‍ സമ്പുഷ്ടമായ കടല്‍വിഭവങ്ങള്‍, അയോഡിന്‍ ഉള്ള ഉപ്പ് എന്നിവയെല്ലാം കഴിക്കേണ്ടതാണ്. ബയോട്ടിന്‍ മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അതുപോലെ ഫാറ്റി ആസിഡുകള്‍, സിങ്ക്, കോപ്പര്‍, കൊളാജന്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിയ്ക്കാം. വൈറ്റമിന്‍ എ, ഇ, ബി, സി എന്നിവ അത്യാവശ്യം ആണ്. ഡോക്ടറുടെ നിര്‍ദേശം അനിസരിച്ചു മള്‍ട്ടിവൈറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിയ്ക്കാം.
ഇന്‍ഫ്‌ളമേഷന്‍ വരുത്തുന്ന ഭക്ഷണം
ഇന്‍ഫ്‌ളമേഷന്‍ വരുത്തുന്ന ഭക്ഷണം ഒഴിവാക്കണം. മധുരം, വറുത്ത ഭക്ഷണം, പ്രോസസ് ചെയ്തവ, ചുവന്ന ഇറച്ചി എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. മഞ്ഞള്‍, ഇഞ്ചി എന്നിവ കഴിക്കണം. ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുക. അനാരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുന്നത് ഹോര്‍മോണുകളെ ദോഷമായി ബാധിയ്ക്കും. വീട്ടില്‍ തയ്യാറാക്കാം സ്‌കിന്‍ ബ്രൈറ്റനിംഗ് സെറം
യോഗ
യോഗ ചെയ്യുന്നത് പല രോഗങ്ങള്‍ക്കുമുള്ള പരിഹാരമെന്നതുപോലെ മുടി കൊഴിച്ചിലിനും നല്ലൊരു പരിഹാരമാണ്. ഇത് സ്‌ട്രെസ് ലെവല്‍ കുറയ്ക്കുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. ദിവസവും യോഗയും ധ്യാനവും ശീലമാക്കുക. സര്‍വാംഗാസന, ഉത്താസന, ശശാങ്കാസന എന്നിവ മുടി വളരാന്‍ നല്ല യോഗാ പോസുകളാണ്.
ഓയില്‍
മുടിസംരക്ഷണം പ്രധാനം. മുടിയിലെ പരീക്ഷണങ്ങള്‍ തൈറോയ്ഡ് പ്രശ്‌നങ്ങളുളളവരില്‍ മുടി കൊഴിച്ചില്‍ കൂടുതല്‍ വേഗത്തിലാക്കുന്നു. മുടിയില്‍ കെമിക്കലുകള്‍, ചൂട് എന്നിവ ഒഴിവാക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക. മുടിയില്‍ ഓയില്‍ മസാജ് നല്ലതാണ്. അരോമ തെറാപ്പി എന്ന ഈ രീതി മുടിയ്ക്ക് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഹോട്ട് ഓയില്‍ മസാജ്, ഇന്‍വേര്‍ഷന്‍ മസാജ് എന്നിവ ഗുണം നല്‍കും.