നെഞ്ചിലെ അസ്വസത്ഥ, ക്ഷീണം ഹൃദയാഘാത ലക്ഷണങ്ങളാണ്, അറിയേണ്ട കാര്യങ്ങൾ

Date:

ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, നെഞ്ചിൽ വേദനയും ഭാരവും, കൈകളിലെ വേദന എന്നിവയൊക്കെ ഹൃദയാഘാത ലക്ഷണങ്ങളാണ്. കൃത്യമായി നേരത്തെ കണ്ടെത്തിയാൽ ഹൃദയാഘാതം ചികിത്സിക്കാം.

പ്രായമായവർ മുതൽ ചെറുപ്പകാർക്കിടയിൽ വരെ വലിയ രീതിയിലാണ് ഹൃദയാഘാതമുണ്ടാകുന്നത്. ചെറു പ്രായത്തിൽ തന്നെ ഹൃദയാഘാതം മൂലം പലരും മരിക്കുന്നത് ഏറെ ഞെട്ടിപ്പിക്കുന്നുണ്ട്. ഹൃദയാഘാതത്തെ പേടിക്കുന്നത് പലപ്പോഴും മരണത്തിനിടയാക്കുന്നത്.

ലക്ഷണങ്ങളെ കൃത്യമായി മനസിലാക്കാത്തതും ഒരു പരിധി വരെ ജീവിൻ അപകടത്തിലാക്കാറുണ്ട്. ഏകദേശം 18 മില്യൺ ആളുകളാണ് ദിവസവും ഹൃദയാഘാതം മൂലം മരിക്കുന്നത്. ഇതിൽ പലതും കൃത്യമായി തിരിച്ചറിയാത്തതും അടിയന്തര സഹായം നൽകാത്തതും മൂലമുണ്ടാകുന്ന മരണങ്ങളാണ്. ശരീരം നൽകുന്ന ചില ലക്ഷണങ്ങളെ കൃത്യമായി മനസിലാക്കിയാൽ ജീവൻ അപകടത്തിലാകാതെ സംരക്ഷിക്കാം.

ഹൃദയാഘാതത്തിൻ്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് നെഞ്ചിലെ വേദനയും അസ്വസ്ഥതയുമൊക്കെ. നെഞ്ചിൻ്റെ നടുഭാ​ഗത്തോ അല്ലെങ്കിൽ ഇടത് വശത്തോ വേദന അനുഭവപ്പെടുകയാണെങ്കിൽ അത് ഹൃ​ദയാഘാതത്തിൻ്റെ ലക്ഷണമാണ്.

നെഞ്ചിലൊരു ആന കയറിയിരിക്കുന്ന പോലെയുള്ള ഭാരം അനുഭവപ്പെടാം. അതും അല്ലെങ്കിൽ നെഞ്ചിന് ചുറ്റും എന്തെങ്കിലും ഉപയോ​ഗിച്ച് വരിഞ്ഞ് മുറുകിയത് പോലെ തോന്നാം. ഹൃദയത്തിലെ പേശികൾക്ക് കൃത്യമായ അളവിൽ ഓക്സിജൻ ലഭിക്കാത്തതാണ് ഇതിന് കാരണം. ഇത് കുറച്ച് സമയം നീണ്ടു നിൽക്കുകയോ അല്ലെങ്കിൽ ഇടവേളകളിൽ വരുകയോ ചെയ്താൽ ശ്രദ്ധിക്കുക.

നെഞ്ച് വേദനയ്ക്കൊപ്പമോ അല്ലാതെയോ ഇത് സംഭവിക്കാം. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടോ അല്ലെങ്കിൽ ചെറിയ രീതിയിൽ ശ്വാസം എടുക്കുമ്പോൾ തന്നെ ബുദ്ധിമുട്ട് ഉണ്ടായേക്കാം. ​ഹൃദയം കൃത്യമായി രക്തം പമ്പ് ചെയ്യാത്തതാണ് ഇതിന് കാരണം.

പെട്ടെന്ന് അല്ലെങ്കിൽ ​​കുറച്ച് നേരത്തേക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത് അല്ലെങ്കിൽ ദീർഘനേരം ഈ ബുദ്ധിമുട്ട് നീണ്ടു നിന്നാൽ സൂക്ഷിക്കാൻ ശ്രമിക്കുക. നെഞ്ച് വേദനയ്ക്കൊപ്പം ഇത്തരത്തിൽ ശ്വാസം തടസമുണ്ടായാൽ തീർച്ചയായും ഡോക്ടറേ കാണാൻ ശ്രമിക്കുക.

ചില സമയത്ത് ഓക്കാനമോ അല്ലെങ്കിൽ തലകറക്കം പോലെയോ ഉണ്ടാകുന്നത് ഹൃദയാഘാതത്തിൻ്റെ ലക്ഷണമാകാം. ഇത് ദഹനകേടോ അല്ലെങ്കിൽ ജലദോഷമോ ആയി തെറ്റിദ്ധരിക്കപ്പെടുന്നത് സ്വാഭാവികമാണ്. രക്തയോട്ടം കുറയുന്നത് ഇത് പോലെ ശരീരത്തിൽ പല പ്രശ്നങ്ങൾക്കുമുള്ള കാരണമായേക്കാം.

ശ്വാസം തടസം, നെഞ്ച് വേദന പോലെയുള്ളവയ്ക്കൊപ്പമാണ് ഉണ്ടാകുന്നതെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം. മറ്റ് ഹൃദയാഘാത ലക്ഷണങ്ങൾക്കൊപ്പമാണ് ഇത് ഉണ്ടാകുന്നതെങ്കിൽ തീർച്ചയായും വൈദ്യ സഹായം തേടണം.

നെഞ്ചിലെ ബുദ്ധിമുട്ട് പതുക്കെ കൈകളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുണ്ട്. പുറം, കഴുത്ത്, താടിയെല്ല്, വയർ തുടങ്ങിയ ഭാ​ഗങ്ങളിൽ വേദനയുണ്ടാകുന്നത് സ്വാഭാവികമാണ്. വേദന, ഭാരം, അല്ലെങ്കിൽ സമ്മർദ്ദം പോലെ ഈ ഭാ​ഗങ്ങളിൽ തോന്നിയേക്കാം. എവിടെയാണ് വേദന എടുക്കുന്നതെന്ന് കണ്ടെത്തുക വേദന പടരുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സിബിഐ അന്വേഷണം തേടി നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍.

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ. നവീൻ ബാബുവിന്റെ മരണത്തിൽ...

ആഭ്യന്തര നിക്ഷേപകർ പണമൊഴുക്കുമ്പോൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ

ഒക്ടോബർ മുതൽ വിദേശ നിക്ഷേപകർ വിറ്റഴിച്ചത് 1.5 ലക്ഷം കോടി രൂപ....

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു,

വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290...

ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും

ഡയബെറ്റിസ് അഥവാ പ്രമേഹം ഒരു നിശബ്ദ കൊലയാളിയാണ്. പ്രമേഹമുണ്ടെന്ന് നിസാരമായി പറഞ്ഞാലും...